മേയാൻ വിടുന്ന വളർത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി;യൂട്യൂബറും പിതാവും അടക്കം മൂന്നുപേര്‍ അറസ്റ്റില്‍.

0
131

മേയാൻ വിടുന്ന പശുക്കളെയും ആടിനെയും എല്ലാം കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ പ്രതികള്‍ പിടയില്‍. ഏരൂര്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. കൊല്ലം ചിതറ ഐരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്.’ഹംഗ്‌റി ക്യാപ്റ്റന്‍’ എന്ന യുട്യൂബ് ചാനലിലൂടെ പാചകരീതി പരിചയപ്പെടുത്തുന്നതിന് പശുവിന്റെയും ആടിന്റെയും ഇറച്ചി ഇവർ ഉപയോഗിച്ചിരുന്നു.

വീഡിയോക്ക് വേണ്ടി മേയാൻ വിടുന്ന വളര്‍ത്തുമൃഗങ്ങളെ രാത്രിയില്‍ കൊന്ന് ഇറച്ചി ആക്കുകയായണ് ഇവര്‍ ചെയ്തിരുന്നത് .ഇത്തരത്തിൽ  കമ്പംകോട് സ്വദേശിയായ  സജി എന്ന വ്യക്തിയുടെ  ഗര്‍ഭിണിയായ പശുവിനെയും ഇവർ കൊന്ന് കറിവെച്ചിരുന്നു .മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക്, വെടിമരുന്ന്, ഈയം, ബാറ്ററി എന്നിവ പ്രതികളുടെ പക്കൽനിന്നും  പോലീസ് കണ്ടെടുത്തിട്ടുണ്ട് .

ഏരൂര്‍ ഓയില്‍പാം എസ്റ്റേറ്റില്‍ മേയാന്‍ വിടുന്ന പശുക്കളെ കൊലപ്പെടുത്തി മാംസം കടത്തുന്ന സംഭവങ്ങള്‍ അടുത്തിടെയായി പതിവായിരുന്നു. പ്രദേശത്തുനിന്ന് അഞ്ച് പശുക്കളെ കാണാതായെന്ന് ക്ഷീര കര്‍ഷകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു .തുടർന്ന് നടത്തിയ അന്വേഷണത്തിൽ റെജീഫും സംഘവും വാഹനത്തില്‍ വരുന്ന ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ പിടികൂടി ചോദ്യംചെയ്തത്.