വിഷം കഴിച്ച ശേഷം ഒരു ബെഡ് ഷീറ്റിൽ ജീവിതം അവസാനിപ്പിച്ച് യുവാവും യുവതിയും

0
153

ഹോട്ടലിലെ മുറിയിൽ യുവാവിനെയും വീട്ടമ്മയെയും  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.ഇവരുടെ മരണത്തിൽ പിന്നിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ആത്മഹത്യയാണെന്നും പൊലീസ് സ്ഥിരീകരിച്ചു.  . യുവാവും വീട്ടമ്മയും വിഷം കഴിച്ച ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത് . ഒളരിക്കര മണിപറമ്പില്‍ റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവറീ ആയിരുന്നു കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . മുറിയിലെ ജനൽ കമ്പിയിൽ ഒരേ ബെഡ്ഷീറ്റിൽ തൂങ്ങിയ നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.

സംഗീതയുടെ ഭര്‍ത്താവിന്റെ കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു  റിജോ. ചെറുപ്പം മുതല്‍ റിജോയും സംഗീതയും പരിചയക്കാരായിരുന്നെന്നു പൊലീസ് പറഞ്ഞു.വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇരുവരും തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള ആരാധാനാ ഹോട്ടലിൽ മുറിയെടുത്തത്. രാത്രി 11.30ന്റെ ട്രെയിനിന് പോകണമെന്നാണ് ഇവർ ഹോട്ടൽ അധികൃതരോട് പറഞ്ഞത്. എന്നാൽ, രാത്രി ഈ സമയം കഴിഞ്ഞും ഇവർ മുറിയിൽ നിന്ന് ഇറങ്ങിയില്ല. ഇതിനിടെ ഭർത്താവ് അന്വേഷിച്ച് വരികയും ചെയ്തു. തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരം  അറിയിച്ചു.

പോലീസെത്തി വാതിൽ തള്ളി തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഗീതയെ കാണാനില്ലെന്ന് ഭർത്താവ് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. ലോഡ്ജിലെ മുറിയിലെ ജനൽ കമ്പിയിൽ ഒരേ ബെഡ് ഷീറ്റിൽ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മുറിയിൽ നിന്നും വിഷക്കുപ്പിയും കണ്ടെത്തിയട്ടുണ്ട് .സംഗീതയ്ക്ക് അഞ്ചും മൂന്നും വയസ്സുള്ള ആണ്‍കുട്ടികളും ഒന്നര വയസ്സുള്ള പെണ്‍കുട്ടിയും ഉണ്ട്.റിജോ അവിവാഹിതനാണ് .