ഭാര്യയുടെ അനാശാസ്യം കയ്യോടെ പിടികൂടി ;താൻ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം പരാതിയുമായി യുവാവ്

0
92

ഭാര്യയും കാമുകനും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി റെയില്‍ വേ ഉദ്യോഗസ്ഥനായ കൊല്ലം സ്വദേശി രംഗത്ത് .ഭാര്യയും കാമുകനും അപായപ്പെടുത്താൻ ശ്രമിക്കുന്നു ഏത് സമയത്തും തന്റെ മരണം സംഭവിച്ചേക്കാം എന്നുമാണ് വിനോദ് നൽകിയ പരാതിയിൽ പറയുന്നത് .സ്വന്തം ഭാര്യയുടെ അനാശാസ്യം നിര്‍ത്തണം എന്നും തന്റെ കുടുംബം തകര്‍ക്കുന്ന വര്‍ക്കല സ്വദേശിക്കെതിരെ നടപടി എടുക്കണമെന്നും  പരാതിയിൽ വിനോദ് ആവശ്യപെടുന്നുണ്ട് .

ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേയ്ക്ക് വര്‍ക്കല പാപ നാശം ലോഡ്ജില്‍ ഭാര്യ മുറിയെടുത്തത് അറിഞ്ഞു സ്ഥലത്ത് എത്തിയ യുവാവ് അവിടെവച്ചു ഭാര്യയേയും കാമുകൻ ശ്യാം കുമാർ ആലുക്കയും  കയ്യോടെ പിടികൂടുക ആയിരുന്നു. ലോഡ്ജില്‍ താന്‍ എത്തിയത് അറിഞ്ഞ് തന്റെ ഭാര്യ മുറിയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. വര്‍ഷങ്ങളായി ഇവര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും യുവതിയുടെ ഭര്‍ത്താവ് വിനോദ് പറയുന്നു. സംഭവം നടക്കുമ്പോള്‍ സ്പെഷല്‍ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനും,24 ന്യൂസിലെ  പ്രാദേശിക മാധ്യമ പ്രവർത്തകനും അവിടെ ഉണ്ടായിരുന്നുവെന്നും ഇവിടെ നിന്നും ഇവരെ രക്ഷപ്പെടുത്തിയത് മാധ്യമ പ്രവർത്തകൻ ആയിരുന്നുവെന്നും ഇയാൾ ആരോപിക്കുന്നു.

പോലീസ് പിടിച്ചപ്പോൾ കാമുകനായ ശ്യാം കുമാർ മാധ്യമ പ്രവർത്തകൻ എന്ന വ്യാജ ഐ ഡി നൽകി പോലീസിൽ നിന്നും രക്ഷപെട്ടാതെയും ഭർത്താവ് പറയുന്നു ..ശ്യാം കുമാറിന്റെ കൈയ്യില്‍ പല ഓണ്‍ലൈന്‍ ചാനലുകളുടേയും ഐ ഡി കാര്‍ഡുകളും ചില മാധ്യമ സംഘടനകളുടെ കാര്‍ഡും ഉണ്ട്. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനായ ഇയാള്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്ന് പറഞ്ഞാണ്‌ പോലീസില്‍ നിന്നും രക്ഷപ്പെട്ടതെന്നും യുവതിയുടെ ഭർത്താവ് ആരോപിച്ചു.

കഴിഞ്ഞ ഏറെ നാളുകളായി ഭാര്യയ്ക്ക് അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി നടത്തിവരുന്ന വര്‍ക്കല സ്വദേശിയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങളായി ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇദ്ദേഹം ഭാര്യയെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ  ഭാര്യയുടെ വാട്സപ്പ് ചാറ്റിങ്ങില്‍നിന്നുമാണ് ഇയാളെക്കുറിച്ചു മനസിലാക്കിയത്. തന്റെ ഭര്യയുടെ അശ്ളീല വീഡിയോകളും ഫോട്ടോകളും കാമുകന്‍ ശ്യാം ആലുക്ക യുടെ കൈവശവും കൂട്ടുകാരുടെ കൈവശവും ഉണ്ടെന്നും അത് പിടിച്ചെടുത്ത് നശിപ്പിക്കണം എന്നും ഭര്‍ത്താവ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.

പണം അക്കൗണ്ടില്‍ ബാക്കി ഇല്ലാത്ത കാരണം അനേഷിച്ചപ്പോൾ കൃത്യമായ മറുപടി ഭാര്യയിൽ നിന്നും  ഉണ്ടായിരുന്നില്ല. കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും 10 വയസുകാരി മകളുടെ ഭാവിയും ഓര്‍ത്തിട്ടായിരുന്നു ഇതുവരെ ക്ഷമിച്ചത്. എന്നാല്‍ പരസ്യമായി കാമുകനൊപ്പം പോകാന്‍ തുടങ്ങിയതോടെ താന്‍ മാനസീകമായി തകരുകയായിരുന്നുവെന്നും വ്യക്തമാക്കിയ യുവാവ് താന്‍ ഏതേലും കാരണവശാല്‍ കൊല്ലപ്പെടുകയോ അസ്വഭാവിക മരണം ഉണ്ടാവുകയോ ചെയ്താല്‍ തന്റെ ഭാര്യയും കാമുകനും മാത്രമായിരിക്കും അതിന്റെ കാരണക്കാര്‍ എന്നും അവർ തന്നെ കൊല്ലാൻ പ്ലാൻ തയ്യാറാക്കുന്നുണ്ട് എന്നും വിനോദ്  പറഞ്ഞു.