തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മറ്റ് പാർട്ടികൾ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ മണ്ഡലമായ ഖോരഗ്പൂർ സീറ്റിനെ പറ്റി ഒരു ആശങ്കയില്ല..പ്രധാനമന്ത്രി പദം ലക്ഷ്യമാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ പാർട്ടി ഏൽപിക്കുന്ന ദൗത്യങ്ങൾ ചെയ്യുന്ന സാധാരണ പ്രവർത്തകനാണെന്നും ഒരു കസേരക്ക് പിന്നാലെയും ഓടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനലുകൾക്കും മാഫിയകൾക്കും തീവ്രവാദികളെ സഹായിക്കുന്നവർക്കും സീറ്റ് നൽകുന്നതിലൂടെ തങ്ങൾക്ക് ഒരു മാറ്റവുമില്ലെന്ന് സമാജ്‌വാദി പാർട്ടി വ്യക്തമാക്കുന്നുവെന്നും യോഗി പറഞ്ഞു.എസ്.പിക്ക് ഒരു മാറ്റവുമില്ല. പഴയതുപോലെ തന്നെ അഴിക്കുള്ളിലുള്ളവർക്കും മാഫിയകൾക്കും തീവ്രവാദത്തെ സാഹായിക്കുന്നവർക്കുമാണ് അവർ സീറ്റ് നൽകുന്നത്,’ അദ്ദേഹം പറഞ്ഞു.നിയമം ലംഘിക്കുന്നവർ തനിക്ക് വോട്ട് ചെയ്യേണ്ടതില്ലെന്ന അഖിലേഷ് യാദവിന്റെ റാലികളിലെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ട് പഴയ ഭരണം തിരികെ കൊണ്ടുവരാൻ നിയമം ലംഘിക്കുന്നവരോടും സാമൂഹിക വിരുദ്ധരോടും കൂട്ടംകൂടാൻ അദ്ദേഹം ആവശ്യപ്പെടുന്നുവെന്നും യോഗി പറഞ്ഞു.