പിടിച്ചെടുത്ത സ്വത്തുക്കൾ തിരിച്ച് കൊടുക്കണം : സുപ്രീംകോടതി

0
143

പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയവരിൽ നിന്നും പിടിച്ചെടുത്ത സ്വത്തുക്കളും പിഴകളും തിരികെ നൽകണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി.

നേരത്തെ സുപ്രീം കോടതിയുടെ വിമർശനത്തിന് പിന്നാലെ പ്രക്ഷോഭകർക്ക് നൽകിയ റിക്കവറി നോട്ടീസ് സർക്കാർ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രക്ഷോഭകരിൽ നിന്നും പിടിച്ചെടുത്ത സ്വത്തുക്കൾ തിരികെ നൽകാൻ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും, ജസ്റ്റിസ് സൂര്യകാന്തും അടങ്ങിയ ബെഞ്ച് നിർദേശിച്ചത്.