കന്യാസ്ത്രീകളുടെ പ്രണയം : വിവാദഫോട്ടോ ഷൂട്ട്

0
152

ഇത് ഫോട്ടോ ഷൂട്ടുകളുടെ കാലമാണ്. ഏതൊക്കെ വൈറൈറ്റി വേണമെന്ന് ചിന്തിക്കുന്നവരാണ് അധികവും. ഇത്തരത്തിൽ ഫോട്ടോ ഷൂട്ടുകൾ ഉണ്ടാക്കുന്ന കോലാഹല ങ്ങളുെം ചെറുതല്ല. ഈ ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളിൽ വിവാദങ്ങൾ തിരികൊളുത്തിയിരിക്കുകയാണ് . രണ്ടു കന്യാസ്ത്രീകൾ ആണ് ഫോട്ടോയിൽ ഉള്ളത്. ഇവർ തമ്മിലുള്ള പ്രണയമാണ് ഫോട്ടോഷൂട്ടിൽ വിഷയം.

നിരവധി ആളുകളാണ് ഇപ്പോൾ ഈ ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേസമയം നിരവധി ആളുകൾ ഇതിനെ എതിർത്തുകൊണ്ട് രംഗത്തെത്തുന്നുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. ഇത് മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. അതേസമയം ഒരേ ലിംഗത്തിലുള്ള ആളുകൾ തമ്മിലുള്ള പ്രണയം നമ്മുടെ സംസ്കാരത്തിന് എതിരാണ് എന്നാണ് മറ്റൊരു കൂട്ടം ആളുകൾ പറയുന്നത്.

യാമി എന്ന വ്യക്തി ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് യാമി. നിരവധി സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇവർ ഇതുവരെ എടുത്തിട്ടുള്ളത്. അത് എല്ലാം തന്നെ ഇൻസ്റ്റഗ്രാമിൽ മികച്ച രീതിയിൽ ആയിരുന്നു സ്വീകരിക്കപ്പെട്ടത്. അതു പോലെ തന്നെ സ്വീകരിക്കപ്പെടുകയാണ് ഇവരുടെ ഈ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും.