ഇങ്ങനെപോയാൽ ഇന്ത്യ യുടെ ഭാവി എന്താകും

0
163

ഇന്ത്യയെ വളരെ അഭിമാനത്തോടെ നെഞ്ചോട് ചേർത്തു പിടിക്കുന്നവരാണ് നമ്മൾ.ലോക രാജ്യങ്ങൾ ക്ക് ഇടയിൽ ഇന്ത്യയുടെ ​ഗ്രാഫ് എന്നും ഉയരണമെന്ന് ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്നപരാണ് ഓരോ ഇന്ത്യക്കാരും. അതുകൊണ്ടാണ് വിശ്വാസ്യതയോടെ നമ്മൾ ജനഹിതം നടപ്പാക്കി ഒരു പിടി ആളുകളുടെ കയ്യിലേക്ക് നമ്മുടെ രാജ്യത്തെ ഏൽപ്പിക്കുന്നത് .രാഷ്ട്രീയ പ്രവർത്തനം ഭരണ നിർവ്വഹണം എന്നാൽ നിസ്വാർത്ഥമായി ചെയ്യേണ്ട കർമ്മം ആണ്. അത് ഇല്ലാതെ ആയാൽ ചിലപ്പോ ഇത്തരം വാർത്തകൾ നമ്മൾ കേൾക്കേണ്ടി വരും വാർത്ത മറ്റൊന്നും അല്ല.

ലോകത്തെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണെന്ന് 2022ലെ ലോക അസമത്വ റിപ്പോർട്ട്. ദരിദ്രവും വളരെ അസമത്വവുമുള്ള രാജ്യമായാണ് റിപ്പോർട്ടിൽ ഇന്ത്യയെ രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ മൊത്തം ദേശീയവരുമാനത്തിന്റെ അഞ്ചിലൊന്നും കെവശം വെച്ചിരിക്കുന്നത് ഒരുശതമാനം പേരാണെന്നും റിപ്പോർട്ട് പറയുന്നു.

മറ്റൊന്നു കൂടി പറയാനുണ്ട്. നമ്മുടെ നീതിന്യായ വ്യവസ്ഥയെ ക്കുറിച്ചാണ് . കഴിഞ്ഞ ദിവസം ശശിതരൂർ എം പി പങ്ക് വെച്ച ഒരു കാര്യമാണ് ഷെയർ ചെയ്യുന്നത്. നീണ്ടുപോകുന്ന കേസുകൾ പലപ്പോഴും നീതിനിഷേധത്തിന് കാരണമാകുന്നുവെന്ന് കോൺഗ്രസ് അംഗം ശശി തരൂർ.

നിയമവ്യവസ്ഥ നിസ്സംഗരായി നിന്ന ഒട്ടേറെ സന്ദർഭങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ടെന്നും ശശി തരൂർ ലോക്സഭയിൽ പറഞ്ഞു. ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ (ശമ്പള, സേവന വ്യവസ്ഥ) ഭേദഗതി ബിൽ സംബന്ധിച്ച ചർച്ചയ്ക്ക് തുടക്കമിട്ടു പ്രസംഗിക്കുകയായിരുന്നു തരൂർ.

നാലരക്കോടിയോളം കേസുകളാണ് രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്നതെന്നും പല തീരുമാനങ്ങളും ഭരണകൂടവും നീതിപീഠവും തമ്മിൽ അധികാര വ്യത്യാസമില്ലെന്ന പ്രതീതിയുണർത്തിയെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിനു പ്രത്യേക പദവി പിൻവലിച്ച തീരുമാനത്തോടനുബന്ധിച്ച കേസുകളിൽ ഭരണകൂടത്തിന്റെ സ്വാധീനമുണ്ടായിയെന്നും തരൂർ പറഞ്ഞു.