യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ കടുത്ത ഉപരോധങ്ങളുമായി വിവിധ രാജ്യങ്ങളും സംഘടനകളും മുന്നോട്ടുവരുന്നു. അമേരിക്ക, ബ്രിട്ടൺ, കാനഡ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളും യൂറോപ്യൻ യൂനിയനും റഷ്യക്ക് മേലുള്ള ഉപരോധം കടുപ്പിക്കുകയാണ്.ഇപ്പോൾ ഇതാ 2013ല്‍ വ്‌ളാഡിമിര്‍ പുടിന് നല്‍കിയ ഓണററി ബ്ലാക്ക് ബെല്‍റ്റ് തിരിച്ചെടുത്തുകൊണ്ടാണ് വേള്‍ഡ് തായ്ക്വണ്ടോ റഷ്യന്‍ അധിനിവേശത്തിനെതിരെ നിലപാടെടുത്തിരിക്കുന്നത്.
“സമാധാനം വിജയത്തേക്കാൾ വിലയേറിയതാണ്” എന്ന ലോക തായ്‌ക്വോണ്ടോ ദർശനത്തിനും ബഹുമാനത്തിന്റെയും സഹിഷ്ണുതയുടെയും ലോക തായ്‌ക്വോണ്ടോ മൂല്യങ്ങൾക്കും വിരുദ്ധമായ ഉക്രെയ്‌നിലെ നിരപരാധികളുടെ ജീവന് നേരെയുള്ള ക്രൂരമായ ആക്രമണങ്ങളെ വേൾഡ് തായ്‌ക്വോണ്ടോ ശക്തമായി അപലപിക്കുന്നു”.ഈ സാഹചര്യത്തില്‍, വ്‌ളാഡിമിര്‍ പുടിന് 2013 നവംബറില്‍ നല്‍കിയ ഓണററി ബ്ലാക്ക് ബെല്‍റ്റ് തിരിച്ചെടുക്കാന്‍ വേള്‍ഡ് തായ്ക്വണ്ടോ തീരുമാനിച്ചിരിക്കുന്നു.എന്നാണ് വേള്‍ഡ് തായ്ക്വണ്ടോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് .
കൂടാതെ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ പരിപാടികളിൽ റഷ്യൻ പതാകയും ദേശീയഗാനവും നിരോധിക്കുന്നതിൽ പങ്കാളികളാകുമെന്നും പ്രസ്താവനയിൽ പാറയുന്നു . .ഉക്രൈനിലെ ജനങ്ങള്‍ക്കൊപ്പമാണ് വേള്‍ഡ് തായ്ക്വണ്ടോയുടെ ചിന്തകള്‍. ഈ യുദ്ധത്തിന് എത്രയും വേഗം സമാധാനപരമായ ഒരു അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,” വേള്‍ഡ് തായ്ക്വണ്ടോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
“യുക്രെയ്‌നിലെ യുദ്ധ സംഘർഷത്തിന്റെ വെളിച്ചത്തിൽ” പുടിന്റെ ഓണററി പ്രസിഡന്റും അംബാസഡറുമായ പദവി സസ്പെൻഡ് ചെയ്യുമെന്ന് ഇന്റർനാഷണൽ ജൂഡോ ഫെഡറേഷൻ ഞായറാഴ്ച പറഞ്ഞതിന് പിന്നാലെയാണ് ഈ തീരുമാനം.ഫിഫയും യുവേഫയും പോലുള്ള മറ്റ് കായിക സംഘടനകൾ റഷ്യൻ ദേശീയ ടീമുകളെയും ക്ലബ്ബുകളെയും മത്സരത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.കൂടാതെ നിരവധി സംഘടനകളും പുട്ടിനെതിരെ രംഗത്തെത്തിയട്ടുണ്ട് .