പരസ്യത്തിൽ സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ച ദക്ഷിണ കൊറിയയിലെ ഡയറി സ്ഥാപനത്തിന് എതിരേ പ്രതിഷേധം ശക്തമാകുന്നു. സോൾ മിൽക്ക് എന്ന സ്ഥാപനമാണ് തങ്ങളുടെ പരസ്യത്തിൽ സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ചിരിക്കുന്നത്.
നദീതീരത്ത് കൂടി കടന്നു പോകുന്ന ഒരു ഫോട്ടോഗ്രാഫർ കുറച്ച് സ്ത്രീകൾ യോഗ ചെയ്യുന്നത് കാണുന്നു. പിന്നീട് അവരെ പശുവായി സ്ക്രീനിൽ കാണിക്കുന്നു. ഇതിനെതിരെയാണ് പ്രതിഷേധം.
52 സെക്കൻഡ് ദൈർഘ്യമുള്ള ഈ പരസ്യത്തിലൂടെ തങ്ങളുടെ ഉത്പന്നങ്ങളിൽ കൃത്രിമമില്ലെന്ന് കാണിക്കുകയായിരുന്നു ലക്ഷ്യമിട്ടത്. വലിയതോതിലുള്ള പ്രതിഷേധങ്ങൾ പരസ്യത്തിനെതിരേ ഉയർന്നതോടെ സോൾ മിൽക്ക് പരസ്യം പിൻവലിച്ചതായി ബി.ബി.സി. റിപ്പോർട്ട് ചെയ്തു. എന്നാൽ, അപ്പോഴേക്കും ഈ പരസ്യം വൈറലായിരുന്നു. 2003 ലും കമ്പിനി ഇതേപൊലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പരസ്യം ചെയ്തിരുന്നു.