അപമര്യാദയായി പെരുമാറിയ പോലീസിനെ പഞ്ഞിക്കിട്ട് യുവതി !;വീഡിയോ …

0
90

പോലീസും ജനങ്ങളും തമ്മിലുള്ള സംഘർഷങ്ങളുടെ വീഡിയോ മിക്കപ്പോളും നാം കാണാറുണ്ട് .ഇത്തരം വീഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട് .ഇപ്പോൾ ഇതാ ഒരു പോലീസുകാരനെ ഒരു സ്ത്രീയും പുരുഷനും ചേർന്ന് മർദിക്കുന്നതിന്റെ വീഡിയോ ആണ്  സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് . ഉത്തർപ്രദേശ് ലഖ്‌നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നിരിക്കുന്നത് .

തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് സ്ത്രീ ആദ്യം പോലീസുകാരനെ  മർദിച്ച് തുടങ്ങിയത്.ഈ സമയം പൊലീസുകാരൻ ലാത്തി കൊണ്ട് സ്ത്രീയെ തിരിച്ച് തല്ലി.യുവതി ഇത്  പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരു പുരുഷനും ഇവർക്കൊപ്പം കൂടുന്നതായി വിഡിയോയിൽ  കാണാം. അതിനിടെ തന്നെ ചെരിപ്പ് കൊണ്ട് അടിച്ച സ്ത്രീയെ പോലീസുകാരൻ തള്ളിയിടുന്നതും വിഡിയോയിൽ കാണാണ് സാധിക്കും .റെയിൽവെ സ്റ്റേഷനിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് സംഭവത്തിന്റ വീഡിയോ പകർത്തിയത്