സിനിമ മേഖലയേയും സർക്കാരിനേയും വിമർശിച്ച് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് അഞ്ച് വര്‍ഷമായെന്നും സര്‍ക്കാരും മറ്റ് അധികാരകേന്ദ്രങ്ങളും ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്താണ് ചെയ്തതെന്ന് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് പോസ്റ്റില്‍ ഡബ്ലു.സി.സി ചോദിക്കുന്നു.
അതിജീവിതയെ പിന്തുണക്കുന്നതിനും അവളുടെ പോരാട്ടത്തില്‍ കൂടെ നില്‍ക്കുന്നതിനും സിനിമാ ഇന്‍ഡസ്ട്രി എന്തുചെയ്തു.ഒരു സുരക്ഷിത അന്തരീക്ഷം ഒരുക്കുന്നതിനായി നമ്മള്‍ ഓരോരുത്തരും എന്താണ് ചെയ്തത്. #അവള്‍ക്കൊപ്പം,’ എന്നാണ് ഡബ്ലു.സി.സിയുടെ പോസ്റ്റില്‍ കുറിക്കുന്നത്.
2017 ഫെബ്രുവരി 17നാണ് നടിക്കെതിരെ അക്രമം നടക്കുന്നത്. കേസിൽ പൾസർ സുനിയേയും പിന്നീട് നടൻ ദീലിപിനേയും അറസ്റ്റ് ചെയ്തു. അടുവിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കോടതി.