ഡ്രൈവർക്ക് അപസ്മാരം;സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷകയായി 42 കാരി

0
71

മഹാരാഷ്ട്രയിലെ പൂനെയിൽ ഡ്രൈവർക്ക് അപസ്മാരം പിടിപെട്ടതിനെ തുടർന്ന് സ്ത്രീകളും കുട്ടികളും സഞ്ചരിച്ച മിനി ബസ് നിയന്ത്രണം ഏറ്റെടുത്ത 42 കാരിയായ വീട്ടമ്മക്ക്  ഓൺലൈനിൽ അഭിനന്ദന പ്രവാഹം .ജനുവരി 7 ന് നടന്ന സംഭവത്തിന്റെ  വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെയാണ്  യോഗിത സാതവ് എന്ന യുവതി പ്രശംസകൾ പിടിച്ച് പറ്റുന്നത് .

പുണെയ്ക്ക് സമീപം ഷിരൂര്‍ എന്ന സ്ഥലത്തേക്ക് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം വിനോദയാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു. മടക്കയാത്രയ്ക്കിടെ  അവര്‍ സഞ്ചരിച്ച ബസിന്റെ ഡ്രൈവര്‍ക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടാവുകയും ഡ്രൈവർ റോഡ് സൈഡിൽ വണ്ടി നിർത്തുകയും ആയിരുന്നു .ബസിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും വളരെ അധികം ഭയപ്പെടുകയും ഉണ്ടായി .ഈ സമയത്തായിരുന്നു യോഗിത അവരുടെ രക്ഷകയായി എത്തിയത് .

കാർ ഓടിച്ച് പരിജയം ഉണ്ടായിരുന്ന യോഗിത ബസിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുകയായിരുന്നു .തുടർന്ന്ഡ്രൈ വറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും,കുട്ടികളെയും സ്ത്രീകളെയും സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയും ചെയ്തു .എന്തായാലും സാതവ് ബസ് ഓടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിമാറിയിരിക്കുകയാണ് ഇപ്പോൾ .