കേരളത്തിൽ വീണ്ടും ചികിത്സ കിട്ടാതെ മരണം

0
148

മലയാളികൾ എന്ന് നന്നാകും . നമുക്ക് ഒരു പ്രതീക്ഷയുണ്ട്. ഇന്ന് നന്നാകും നാളെ നന്നാകും എന്ന് പക്ഷേ അത് നീണ്ടു നീണ്ടു എങ്ങനെ പോകുകയെ ഉള്ളു. ഒരു സംഭവം വന്നു കഴിയുമ്പോ അതിനെക്കുറിച്ച് വാദപ്രതിവാദങ്ങൾ നടക്കും. ചിലരുടെ വിചാരണകളും അതു പോലെ സോഷ്യൽ മീഡിയയിലെ പെർഫോമൻസ് ഒക്കെ കാണുമ്പോ വിചാരിക്കും ഒരിക്കലും അങ്ങനെ ഒന്ന് ഇനി നടക്കില്ലെന്ന്. പക്ഷേ അതിനെ തീ കെടുമുമ്പ് അടുത്ത സംഭവം എവിടെന്നിന്നെങ്കിലും വരും . സത്യപറ‍ഞ്ഞാ ഞെട്ടിപ്പോകും ചില വാർത്തകൾ കാണുമ്പോൾ …

ആത്മീയ ചികിത്സ നടത്തിയതിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. കുനിങ്ങാട് സ്വദേശിനി നൂർജഹാനാണ് മരിച്ചത്. ഏറെ നാളുകളായി അസുഖബാധിതയായിരുന്നു നൂർജഹാൻ. ചികിത്സയുടെ ഭാഗമായി ആത്മീയചികിത്സയല്ലാതെ മറ്റൊന്നും നൂർജഹാന് ലഭിച്ചിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ ഒരു വർഷത്തോളമായി നൂർജഹാന് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പുവരുന്ന രോഗമുണ്ടായുരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

ആലുവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രത്യേക ത്വരിഖത്ത് സംഘടനയിലെ അംഗമാണ് നൂർജഹാന്റെ ഭർത്താവ് ജമാൽ. അസുഖം കൂടിയതിനെ തുടർന്ന് നൂർജഹാനെ ബന്ധുക്കൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജമാൽ അവിടെ നിന്നും നൂർജഹാനെ ആലുവയിലേ ആത്മീയ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.