സ്ത്രീകൾക്ക് താമസിക്കാൻ പറ്റാത്ത നാട് !

0
83

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി ദേശീയ വനിതാ കമ്മീഷൻ (എൻ.സി.ഡബ്ല്യു) റിപ്പോർട്ട്. 2021ൽ മാത്രം ഏകദേശം 31,000 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നതെന്നും, 2014ന് ശേഷമുള്ള ഏറ്റവുമുയർന്ന നിരക്കാണ് ഇതെന്നുമാണ് എൻ.സി.ഡബ്ല്യുവിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

2020നെ അപേക്ഷിച്ച് സ്ത്രീകൾക്കെതിരായ ആക്രമണത്തിൽ 30 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് എൻ.സി.ഡബ്ല്യു പറയുന്നത്. 2020ൽ 23,722 കേസുകളായിരുന്നത് 2021ൽ 31,000 ആയി വർധിക്കുകയായിരുന്നു.

രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ 11,013 എണ്ണം മാനസിക പീഡനത്തിനും, 6,633 കേസുകൾ ഗാർഹിക പീഡനത്തിനും 4,589 കേസുകൾ സ്ത്രീധനവിഷയവുമായി ബന്ധപ്പെട്ടതുമാണ്.