ചെയ്തത് വലിയ കാര്യമായി കരുതുന്നില്ല ;വളകൊടുക്കാനുള്ള കാരണം ഇതാണ് !;സ്വര്‍ണ വളകള്‍ ഊരി നല്‍കിയ സ്ത്രീ

0
179

തന്റെ മാല മോഷണം പോയതറിഞ്ഞ് നിലവിളിച്ച വീട്ടമ്മക്ക്  അമ്പലത്തിലുണ്ടായിരുന്ന യുവതി വളകൾ ഊരിനൽകി എന്ന വളരെ സന്തോഷം തോന്നുന്ന ഒരു വാർത്ത ഇന്നലെ നമ്മൾ ഓരോരുത്തരും കേട്ടിരുന്നു .ഇപ്പോൾ ഇതാ ക്ഷേത്രത്തില്‍വെച്ച് വീട്ടമ്മയ്ക്ക് തന്റെ രണ്ട് സ്വര്‍ണ്ണ വളകള്‍ ഊരി നല്‍കിയ യുവതിയെ തിരിച്ചറിഞ്ഞിരിക്കുകയാണ്. ചേര്‍ത്തല മരത്ത്വാര്‍വട്ടം സ്വദേശി ശ്രീലതയാണ് കൊല്ലം മൈലം സ്വദേശി സുഭന്ദ്രയ്ക്ക് വളകള്‍ ഊരി നല്‍കിയത്.

കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തില്‍ പോയത്. താന്‍ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല.താന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ക്ഷേത്രത്തില്‍ നിന്നും മാല പോയി എന്നുപറഞ്ഞ് ഒരു വീട്ടമ്മ നിലവിളിച്ചു കരയുന്നത് കണ്ടു.സുഭദ്രയുടെ വിഷമം കണ്ട് സഹിക്കാനാവാതെയാണ് തന്റെ വളയൂരി നല്‍കിയതെന്ന് ശ്രീലത പറഞ്ഞു.കണ്ണിന് കാഴ്ചയില്ലാത്ത തനിക്ക് ഇതൊന്നും കാണാൻ സാധിക്കില്ലലോ എന്നും ശ്രീലത പറഞ്ഞു .

വാല്നല്കിയത് ശ്രീലാതെ ആണെന്ന് സുഭദ്രക്ക് അറിയില്ലായിരുന്നു .എന്നാൽ ചിലർക്ക് ശ്രീലതിയെ മനസിലായി .ഇതോടെ  കൊട്ടാരക്കരയില്‍ നിന്ന് ചേര്‍ത്തയല്ക്ക് മടങ്ങുകയായിരുന്നു ശ്രീലത .ഇതേസമയം തന്നെ ശ്രീലത നൽകിയ വളകൾ വിറ്റ് സുഭദ്ര പുതിയ മാല വാങ്ങി . സ്വര്‍ണമാല ശ്രീകോവിലിനുമുന്നില്‍ നിന്ന് പ്രാർത്ഥിച്ചു കഴുത്തിലണിയുകയും ചെയ്തു. ഒപ്പം, ദേവിക്ക് ഒരു സ്വർണ്ണ കുമിളയും വിളക്കും സുഭദ്ര കാഴ്ചവെച്ചു.