ഉന്തുവണ്ടി കാറില്‍ തട്ടി,പഴങ്ങൾ റോഡിലേക്ക് വലിച്ചെറിഞ്ഞ് കാറുടമ;വീഡിയോ ….

0
136

വഴിയോരക്കച്ചവടക്കാരന്റെ വില്പന സാധനങ്ങൾ റോഡിൽ വലിച്ചെറിഞ്ഞ് വനിതാ പ്രൊഫസറുടെ ക്രൂരത.മധ്യപ്രദേശിലെ ഭോപ്പാലിൽ ആണ് സംഭവം നടക്കുന്നത് .ഒരു പാവപ്പെട്ട കച്ചവടക്കാരന്റെ  കൈവണ്ടിയിലുള്ള എല്ലാ പഴങ്ങളും നിലത്ത് വലിച്ചെറിയുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ്പുറത്തുവന്നിരിക്കുന്നത് .റോഡരികിൽ നിർത്തിയിട്ടിരുന്ന പ്രൊഫസറുടെ കാരിൽ കൈവണ്ടി തട്ടി എന്നാരോപിച്ചായിരുന്നു യുവതി കച്ചവടക്കാരനോടെ ഈ ക്രൂരത കാണിച്ചത് .

കഴിഞ്ഞദിവസമായിരുന്നു സംഭവം  നടന്നത്.ഭോപ്പാലിലെ അയോധ്യാ നഗറിൽ നിർത്തിയിട്ടിരുന്ന വനിതയുടെ കാറിലേക്ക് വഴിയാത്രക്കാരന്റെ കൈവണ്ടി തട്ടി .ഇതിൽ പ്രകോപിതയായ യുവതി ഓടി എത്തി കൈവണ്ടിയിൽ ഉണ്ടായിരുന്ന പപ്പായകൾ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു .ഒരു സ്വകാര്യ സ്വർകലാശാലയിലെ പ്രൊഫസർ ആണ് യുവതി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . വഴിയോരക്കച്ചവടക്കാരൻ തന്റെ തെറ്റ് ഏറ്റുപറഞ്ഞ ക്ഷമചോദിക്കുകയും കാറിന്റെ കേടുപാടുകൾ പരിഹരിച്ച തരാം എന്ന്  യുവതി യോട് പറയുകയും ചെയ്തു .എന്നിരുന്നിട്ടും യുവതി തന്റെ ദേഷ്യം മുഴുവനും പഴങ്ങളോട് തീർക്കുകയായിരുന്നു.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയതോടെ വൈറലായതോടെ കളക്ടർ ഇക്കാര്യം ട്വീറ്റ് ചെയ്യുകയും വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബർഖേദി ജഹാംഗിരാബാദ് നിവാസിയായ ചിത്രരേഖ തിവാരിഎന്ന യുവതിയാണ് പഴങ്ങൾ വലിച്ചെറിഞ്ഞതെന്ന് മനസ്സിലാക്കുകയായിരുന്നു .

സ്ത്രീയുടെ പരാക്രമത്തിൽ കച്ചവടക്കാരനുണ്ടായ നഷ്ട്ടം എത്രത്തോളമെന്ന അറിവില്ല .കൂടാതെ  കൂടാതെ അദ്ദേഹം സ്ത്രീക്കെതിരെ എന്തെങ്കിലും നിയമനടപടി ഫയൽ ചെയ്തിട്ടുണ്ടോ എന്നതുപ്പെടെയുള്ള വിവരങ്ങൾ ഇതുവരെയും പുറത്ത് വന്നിട്ടില്ല .എന്തായാലും സംഭവത്തിൽ സ്ത്രീക്കെതിരെ നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത് .