മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ തലക്കടിച്ച്കൊലപ്പെടുത്തി

0
91

മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ ചുറ്റികകൊണ്ട്  തലക്കടിച്ച്കൊലപ്പെടുത്തി. ചെന്നൈയിൽ കഴിഞ്ഞദിവസമാണ് സംഭവം നടന്നത് . അച്ഛന്‍റെ ഉപദ്രവത്തിൽ നിന്ന് മകളെ രക്ഷിക്കാനായാണ് അമ്മ കൃത്യം നടത്തിയത്.കൊലപാതകത്തിന് ശേഷം യുവതി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി സംഭവത്തിൽ പ്രതിയായ സ്ത്രീയ്‌ക്കെതിരെ കൊലപാതകത്തിന് കേസെടുക്കാതെ തമിഴ്‌നാട് പോലീസ് യുവതിയെ വെറുതെ വിട്ടു .

ഇരുപതുകാരിയായ ഇവരുടെ മകൾ കോളേജ് വിദ്യാർഥിനിയാണ്.  സ്ഥിരം മദ്യപാനിയായ ഭർത്താവ് നിരന്തരമായി ഭാര്യയെ ചൂഷണം ചെയ്യുകയും മദ്യപിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മദ്യപിച്ചെത്തിയ ഭർത്താവ് മകളെ കയറി പിടിച്ചത് .മകളുടെ കരച്ചിൽ കേട്ട് എത്തിയ ഭാര്യ കണ്ടത് മകളെ ഭർത്താവ് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നതാണ് .

ഇതോടെ സമീപത്ത് കിടന്നിരുന്ന ചുറ്റികയെടുത്ത് ഇവർ ഭർത്താവിന്‍റെ തലയിൽ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ മരിക്കുകയും ചെയ്തു.ഇതോടെ ഇവർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി . സ്വയരക്ഷയ്ക്ക് വേണ്ടിയാണ് ഇവർ കൃത്യം ചെയ്തതെന്ന് പോലീസ് ഇൻസ്പെക്ടർ പറഞ്ഞു. സാക്ഷിമൊഴികൾ രേഖപ്പെടുത്തിയതായും വിശദമായ അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി