ഭാര്യമാരെ വാടകയ്ക്ക് കിട്ടുന്ന ഒരു ഇന്ത്യൻ ഗ്രാമമുണ്ട്, മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് ഇത്. . ‘ധദീച്’ എന്നാണ് ഇവിടുത്തുകാർ ഈ സമ്പ്രദായത്തെ വിളിക്കുന്നത്. സ്ത്രീകളെ പണം കൊടുത്ത് വാങ്ങി കുറച്ച് മാസത്തേക്കോ വർഷത്തേക്കോ വാടകയ്ക്കെടുക്കുന്നതാണ് ഈ സമ്പ്രദായം. ഈ ദുരാചാരത്തിനെതിരെ ഇവിടെ ആരും തന്നെ ശബ്ദമുയർത്താറില്ല.
ഇത് ഒരു വാടക കല്യാണം മാത്രമാണ് 10 രൂപയുടെ സ്റ്റാമ്പ് പേപ്പർ മാത്രമേ ഉണ്ടാവുകയുള്ളു. പെൺകുട്ടിയും പുരുഷനും പരസ്പരം ഒപ്പിട്ടാൽ ‘വാടക കല്യാണം’ കഴിഞ്ഞു. ശേഷം 10 മുതല്‍ 100 രൂപ വരെയുള്ള സ്റ്റാമ്പ് പേപ്പറില്‍ വാങ്ങുന്നയാളും സ്ത്രീയും തമ്മില്‍ കരാര്‍ ഉണ്ടാക്കുന്നു.
ഒരു മണിക്കൂര്‍, മുതല്‍ പരമാവധി ഒരു വര്‍ഷം വരെയായിരിക്കും കരാര്‍. കരാര്‍ അവസാനിച്ചാല്‍, സ്ത്രീകളുടെ ഈ താല്‍ക്കാലിക ഭര്ത്താക്കന്മാര്ക്ക് മറ്റ് പുരുഷന്മാരുമായി വ്യത്യസ്തമായ കരാര്‍ ഉണ്ടാക്കാനും അവരെ പുതിയ ഉടമയ്ക്ക് കൈമാറാനും കഴിയും. 15,000 മുതല്‍ 4 ലക്ഷം രൂപ വരെയാണെന്ന് പറയപ്പെടുന്നു. കന്യകമാരാണെങ്കിൽ വില കൂടും.
നിർധനരായ മാതാപിതാക്കൾക്ക് മറ്റ് വഴികളില്ലാതെയാണ് പെണ്മക്കളെ മാർക്കറ്റിൽ കൊണ്ടുചെന്നാക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. മധ്യപ്രദേശില്‍ മാത്രമല്ല, ഗുജറാത്തിലെ ചില പ്രദേശങ്ങളിലും ഇത്തരം കേസുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നാണ് നവഭാരത് പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നത്.