ആലപ്പുഴയിലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ പോലീസുകാരന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും മരിച്ചനിലയില്‍.ആലപ്പുഴ ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. റമീസിന്റെ ഭാര്യ നജ്‌ല, അഞ്ചുവയസ്സുള്ള മകന്‍ ടിപ്പുസുല്‍ത്താന്‍, ഒന്നരവയസ്സുള്ള മകള്‍ മലാല എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം നജ്‌ല ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ സംശയം.
കുടുംബപ്രശ്‌നങ്ങളാണ് ദാരുണമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന അനൗദ്യോഗിക വിവരം.സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.