അനാഥയെന്ന് പരിചയപ്പെടുത്തി : മകളുടെ പേരിൽ ലക്ഷങ്ങൾ കവർന്നു

0
133

ദീപസ്തംഭം മഹാചര്യം എനിക്കും കിട്ടണം പണം . ആത് ആരെ പറ്റിച്ചിട്ട് ആണോലും കൊന്നിട്ടാണോലും ശരി . നേരത്തെ യൊക്കെ ഈ പറ്റിക്കുന്ന കാര്യത്തിൽ അടുപ്പമുള്ള ബന്ധങ്ങളെ ഒഴിവാക്കിയിരിരുന്നു. ഒരു പക്ഷേ കുടുംബക്കാരെ ഒക്കെ വെച്ച് അത്തരത്തിൽ കള്ളത്തരം കാട്ടുന്നത് കുറവായിരുന്നു. ഇന്ന് കുടുംബം ഒരുമിച്ച് ഇറങ്ങിയിരിക്കുകയാണ്. ഫാമില് പാക്ക് തട്ടിപ്പാമ് ഇപ്പോ കൂടുതൽ.

ഇന്ന് തന്നെ വളരെ രസകരമായ ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടു. വിവാഹം വാഗ്ദാനം നൽകി യുവാവിനെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ ദമ്പതിമാർ അറസ്റ്റിൽ. വാർത്തയിൽ ക്ലീഷേ തോന്നുന്നുണ്ട് അല്ലേ എന്നാൽ വിശദമായ വാർത്തകളിലേക്ക് പോയാൽ ഒരു യൂണിക്നെസ് ഉണ്ട്. സ്വന്തം മകളെ ഉപയോ​ഗിച്ചാണ് ഇവർ യുവാവിൽ നിന്നും പണം തട്ടിയത്. പത്തും പതിനായിരവും ഒന്നുമല്ല .

ഏകദേശം 11 ലക്ഷം രൂപ. സംഭവത്തിൽ തിരുവനന്തപുരം സ്വേദേശികളാണ് അറസ്റ്റിലായത്. വർക്കല വെട്ടൂർ സ്വദേശി ബൈജു നസീർ, ഭാര്യ വർക്കല തെങ്ങറ സ്വദേശി റാഷിദ എന്നിവരാണ് ഇത്തരത്തിൽ മകളുടെ ഫോട്ടോ ഉപയോ​ഗിച്ച് യുവാവിനെ കബളിപ്പിച്ചത്. അരീക്കോട് കച്ചവടക്കാരനായ വാജിദ് അനാഥയും നിർധനയുമായ യുവതിയെ വിവാഹം ചെയ്യാനാണ് ആ​ഗ്രഹിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെയാണ് റാഷിദ താൻ അനാഥാലയത്തിൽ കഴിയുന്ന രോഗിയായ യുവതിയെന്ന് പറഞ്ഞ് വാജിദിനെ പരിചയപ്പെടുന്നത്.റാഷിദയാണെന്ന് പറഞ്ഞ് യുവാവിനെ കാണിച്ചിരുന്നത് റാഷിദയുടെ രണ്ടാമത്തെ മകളുടെ ഫോട്ടോ ആയിരുന്നു. മകളുടെ ഫോട്ടോ കാണിച്ച് താൻ തൃശൂരിലെ അനാഥാലയത്തിൽ കഴിയുകയാണെന്നും രോഗിയാണെന്നും റാഷിദ വാജിദിനോട് പറഞ്ഞു.

ഇതോടെ യുവതിയോട് അനുകമ്പ തോന്നിയ വാജിദ് 2021 മാർച്ച് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പലപ്പോഴായി 11 ലക്ഷം രൂപയോളമാണ് റാഷിദയുടെ അക്കൗണ്ടിലേക്ക് അയച്ച് നൽകിയത്.എന്നാൽ വിവാഹകാര്യം പറയുമ്പോൾ യുവതി ഒഴിഞ്ഞു മാറുകയായിരുന്നെന്നും ഇതുവരേയും നേരിട്ട് കാണാൻ യുവതി സമ്മതിച്ചിരുന്നില്ലെന്നും വാജിദ് പൊലീസിനോട് പറഞ്ഞു.ഇതോടെ ബാങ്ക് അക്കൗണ്ട് വഴി റാഷിദയുടെ മേൽവിലാസം കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം യുവാവ് മനസിലാക്കിയത്. ഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.