ടെലിവിഷൻ പ്രേക്ഷകരിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സ്വാസിക വിജയ്

ടെലിവിഷനിൽ നടി ചെയ്ത് ഹിറ്റ് ആക്കിയ കഥാപാത്രമാണ് സീത.

സീരിയൽ നടിയെന്ന ലേബലിൽ ഒതുങ്ങാതെ സിനിമയിലും സുപ്രധാന വേഷങ്ങൾ ലഭിക്കാൻ അവസരം ലഭിച്ച നടിയാണ് സ്വാസിക.

വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരവും സ്വാസികയ്ക്ക് ലഭിച്ചിട്ടുണ്ട്

കുമാരി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നിവയാണ് നടി അഭിനയിച്ച പുറത്തിറങ്ങാനിരിക്കുന്ന സിനിമ

തമിഴിൽ തുടക്കം കുറിച്ച് മലയാളത്തിൻ്റെ മിനിസ്ക്രീനിൽ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് സ്വാസിക ബിഗ് സ്ക്രീനിലേക്കു എത്തിയത്

മഴവിൽ മനോരമയിലെ ദത്തുപുത്രി എന്ന പരമ്പരയിലാണ് ആദ്യം എത്തിയത് 

വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്

ഗോരിപാളയം, മൈതാനം തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു

ചൂസിന നുവേ എന്ന തെലുങ്ക് ചിത്രത്തിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്