82-കാരനെ തലക്കടിച്ചു കൊന്നു ;ഭാര്യ അറസ്റ്റിൽ

0
155

വയനാട്ടിൽ 82 കാരന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ .ചൂ​തു​പാ​റ വി​ക്രം​ന​ഗ​റി​ൽ 22-ന് ​ഒ​ഴാ​ങ്ക​ൽ ദാ​മോ​ദ​ര​ൻ ആണ് കൊല്ലപ്പെട്ടത് . ദാമോദരന്റെ കൊലപാതകത്തിൽ ഭാര്യ ലക്ഷ്മിക്കുട്ടി (73) അറസ്റ്റില്‍.കുടുംബവഴക്കിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ലക്ഷ്മിക്കുട്ടി പട്ടികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഈ മാസം 22-ന് ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ ദാമോദരനും ഭാര്യയും തമ്മില്‍ വാക്തര്‍ക്കമുണ്ടായതായി പോലീസ് പറയുന്നു . പരസ്പരം പിടിവലിയും നടന്നു.വീട്ടില്‍ നിന്ന് തര്‍ക്കമുണ്ടായ ശേഷം അയല്‍ വീട്ടിലെ മരപണിശാലയില്‍ എത്തിയ ദാമോദരനെ ലക്ഷ്മിക്കുട്ടി പിന്തുടര്‍ന്നെത്തി. ഇവിടെ വെച്ചുള്ള തര്‍ക്കത്തിനിടെ ഇരുവരും തമ്മില്‍ കയ്യേറ്റമുണ്ടാവുകയും പട്ടിക കൊണ്ട് അടിയേറ്റ് ചോര വാര്‍ന്ന് ദാമോദരന്‍ മരണപ്പെടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ ലക്ഷ്മികുട്ടിക്കും പരിക്കേറ്റിരുന്നു . പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മിക്കുട്ടി ആശുപത്രി വിട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് ഇവരെ മീനങ്ങാടി പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തോളമായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു ദാമോദരന്‍.

കുടുംബ വഴക്കിനെ തുടര്‍ന്ന് മകനോടൊപ്പം കാസര്‍ഗോഡും, മരുമകളുടെ ജോലി സ്ഥലമായ ബാഗ്ലൂരുമാണ് താമസിച്ചിരുന്നത്.ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി മരുമകളോടൊപ്പം കഴിഞ്ഞ ഞായറാഴ്ച കല്‍പ്പറ്റയില്‍ എത്തിയതായിരുന്നു ഇദ്ദേഹം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു