വിദേശത്തുനിന്ന് എത്തുന്നവരുടെ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിൽ മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ ബന്ധപ്പെടുത്തി പരിഹാസവുമായി മുൻ എം.എൽ.എ വി.ടി. ബൽറാം. ‘വിദേശത്തു നിന്ന് വരുന്നവരുടെ ക്വാറന്റൈൻ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ കാരണഭൂതനായ സെഖാവിന് നൂറു കോടി അഭിവാദ്യങ്ങൾ,’ ബൽറാം ഫേസ്ബുക്കിൽ എഴുതി.