പിണറായിയെ ട്രോളി : വിടി ബൽറാം

0
181

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ച നടപടിയെ പരിഹസിച്ച് വി.ടി. ബൽറാം എം.എൽ.എ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രിക്കൊപ്പം എം. ശിവശങ്കർ നടന്നുവരുന്ന ഫോട്ടോ പങ്കുവെച്ച് ”ബഹു. കേരള മുഖ്യമന്ത്രി നടന്നുവരുന്നു. ആ ചുവന്ന കരയുള്ള മുണ്ടുടുത്ത ആളെയാണ് ഉദ്ദേശിച്ചത്,’ എന്നായിരുന്നു വി.ടി. ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. ഫോട്ടോയിൽ സ്വപ്‌ന സുരേഷിനേയും കാണാം.

ശിവശങ്കറിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടും മാധ്യമങ്ങൾ അദ്ദേഹത്തെ വേട്ടയാടിയതിനെ കുറിച്ചും പ്രതികരിക്കുകയാണ് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. ഏത് മാർക്കറ്റിംഗിന്റെ പ്രഷറിന്റെ പേരിലായാലും ശിവശങ്കർ ഐ.എ.എസിന്റെ ജീവിതത്തോട് മാധ്യമങ്ങൾ ചെയ്തത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്.

ഇന്നല്ലെങ്കിൽ നാളെ അതിനു വില കൊടുത്തില്ലെങ്കിൽ, പൗരാവകാശം, സ്വകാര്യത എന്നൊക്കെ നമുക്ക് നിയമപുസ്തകങ്ങളിൽ മാത്രം വായിക്കാനുള്ള വാക്കുകളാകുമെന്നും അന്ന് അദ്ദേഹത്തെ കല്ലെറിഞ്ഞവരുടെ കൂട്ടത്തിൽ താനുണ്ടായിരുന്നില്ലെന്നും ഹരീഷ് ഫേസ്ബുക്കിൽ എഴുതി.

‘ശിവശങ്കർ IAS’ എന്നു തിരഞ്ഞാൽ ഇപ്പോൾ കാണാനും കേൾക്കാനും കിട്ടുക തന്റെ ജീവിതകാലം മുഴുവൻ സർക്കാർ സർവീസിലെ അധികാരം ഉപയോഗിച്ചു തന്റെ മുൻപിൽ വരുന്ന മനുഷ്യർക്കും വരാൻ കഴിയാത്ത മനുഷ്യർക്കും കഴിയാവുന്ന സഹായം ചെയ്യാൻ ശ്രമിച്ച ഒരാളുടെ കഥയല്ലെന്നും മറിച്ച് സ്വർണ്ണകള്ളക്കടത്ത് കേസിൽ പ്രതിയായ ഒരു സ്ത്രീലമ്പടന്റെ കഥ മാത്രമാണ്.

കെട്ടുകഥകളേ തോൽപ്പിക്കുന്ന അതിശയകഥകൾ മെനഞ്ഞു ‘ഉണ്ടത്രേ’ കൾ ചേർത്തു ബ്രെയ്ക്കിങ് ന്യൂസുകൾ ചമച്ച മാധ്യമങ്ങളുടെ ആകെ സംഭാവനയാണ് അത്.തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജൻസികൾ ക്വട്ടേഷൻ സംഘങ്ങളായി അധഃപതിച്ചതിൽ അത്ഭുതമില്ല. അവരുടെ വാക്ക് വേദവാക്യമായി വിഴുങ്ങി ബ്രെയ്ക്കിങ് ന്യൂസുകൾ ചമച്ചവരെപ്പറ്റി ആണ് ഓർക്കുന്നത്, ഹരീഷ് പറഞ്ഞു.

ശിവശങ്കറിനെ മാധ്യമങ്ങൾ വേട്ടയാടിയത് അങ്ങേയറ്റം ഡിസ്‌പ്രൊപോർഷനേറ്റായാണെന്നും മറ്റൊരാളും ജീവിതത്തിൽ ഈയളവിൽ മാധ്യമവേട്ട സഹിച്ചു കാണില്ലെന്നും ഹരീഷ് പറഞ്ഞു. തെരഞ്ഞെടുപ്പായിരുന്നു എല്ലാവരുടെയും കാരണം, അത് കഴിഞ്ഞതോടെ കസ്റ്റംസ് പോലും സുപ്രീംകോടതിയിലെ കേസിൽ ഇപ്പോൾ താല്പര്യമില്ലെന്ന് അറിയിച്ചെന്നും ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു