നടൻ ജഗതി ശ്രീകുമാർ സംവിധാനം ചെയ്ത ഒരു സിനിമയുണ്ട് .1997ൽ പുറത്തിറങ്ങിയ കല്യാണ ഉണ്ണികൾ . ബൈജുവും മഹേഷുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. യുവാക്കളായ ഇവർ വിളിക്കാത്ത കാലയങ്ങങ്ങൾക് പോയി ഭക്ഷണം കഴിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന പൊല്ലാപ്പുകളുമാണ് സിനിമയിൽ ഉള്ളത്. സിനിമകളിൽ മാത്രമല്ല വിളിക്കാത്ത കല്യാണത്തിനു പോയി ഭക്ഷണം കഴിച്ചു രക്ഷപ്പെടുന്ന ‘കല്യാണഉണ്ണികളേ ‘ നമ്മുടെ നിത്യ ജീവിതത്തിലും കണ്ടിട്ടുണ്ടാകും. വിശപ്പ് കൊണ്ടോ കൈയിൽ പൈസ ഇലലാത്ത കോണോട് ഒക്കെ ഇങ്ങനെ ചെയ്യാറുണ്ട്. മട്ടു ചിലരാകട്ടെ അവരുടെ ഒരു ശീലം തന്നെ ഇതാണ്. മുൻപ് ഭോപ്പാലിൽ ഒരിടത് ഇങ്ങനെ കലൈറ്റണ സദ്യ കഴിക്കാനായി പോയ ഒരു എം ബി ഇ കാരനു പാത്രം കഴുകേണ്ട ഗതികേട് വരെ ഉണ്ടായിട്ടുണ്ട്. മിക്കയിടങ്ങളിലും ഇത്തരം സംഭവങ്ങൾ തർക്കങ്ങളിലേക്ക് എത്തിച്ചേരാറുമുണ്ട്. കൂട്ടമായൊക്കെ ഇത്തരക്കാർ എത്തി കഴിച്ചിട്ട് ഭക്ഷണം തികയാതെ വന്ന സംഭവങ്ങളുമുണ്ട്. നമ്മുടെ കോട്ടയത്തും അങ്ങനെ ഒന്ന് സംഭവിച്ചു. കോട്ടയത്തെ കടുത്തുരുത്തി എന്ന സ്ഥലത്താണ് സംഭവം.
കടുത്തുരുത്തിയിലെ കല്യാണപ്പന്തലിൽ വിളിക്കാതെ കല്യാണം കൂടാനെത്തിയ യുവാക്കളുടെ സംഘവും നാട്ടുകാരും തമ്മിൽ സംഘർഷം വരെ ഉണ്ടായി . വിളിക്കാതെ കല്യാണത്തിന് എത്തിയ ഫ്രീക്കന്മാരായ യുവാക്കളുടെ സംഘം സദ്യയുണ്ടതോടെ സദ്യ തികയാതെ വന്നു.
ഇതോടെയാണ് നാട്ടുകാരും യുവാക്കളുടെ സംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കടുത്തുരുത്തി ടൗണിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അതായത് ഇന്നലെ ഉച്ചക്ക് ആയിരുന്നു കല്യാണപ്പന്തൽ കൂട്ടയടിക്ക് വേദിയായത്.പ്രദേശത്തെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്ന യുവാക്കളുടെ സംഘം ഇവിടെ എത്തി സദ്യ കഴിക്കുന്നത് പതിവായിരുന്നു. ഇത്തരത്തിൽ വ്യാഴാഴ്ച നടന്ന വിവാഹത്തിലും യുവാക്കളുടെ സംഘം എത്തി ഭക്ഷണം കഴിച്ചു. എന്നാൽ, ഇവിടെ ഭക്ഷണം തികയാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ക്ഷണിക്കാത്ത സംഘം ഇവിടെ ഭക്ഷണം കഴിക്കാൻ എത്തിയതായി കണ്ടെത്തിയത്. തുടർന്ന്, നാട്ടുകാരും കഴിക്കാനെത്തിയ യുവാക്കളുടെ സംഘവും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുണ്ടായി. പിന്നാലെയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ അടിയുണ്ടായത്. തർക്കത്തിനിടെ ബന്ധുക്കളിൽ ഒരാളുടെ മൂക്കിന് ഇടികിട്ടി ആഴത്തിൽ മുറിവുണ്ടാകുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഘർഷം അതിരൂക്ഷമായതോടെ നാട്ടുകാർ പോലീസിനെ വിളിച്ചു. പോലീസ് എത്തും മുൻപ് ഓഡിറ്റോറിയത്തിന്റെ ഗേറ്റും പൂട്ടി. പോലീസ് എത്തിയാണ് വിവാഹത്തിന് എത്തിയവരെ ഓഡിറ്റോറിയത്തിലേയ്ക്ക് മാറ്റിയത്. ഇതിനിടെ ഓഡിറ്റോറിയത്തിന് പുറത്തും യുവാക്കളുടെ സംഘം ഏറ്റുമുട്ടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവാഹത്തിന് എത്തുന്ന വേദിയിൽ യുവാക്കളുടെ സംഘം എത്തി സദ്യ കഴിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷണം കഴിച്ചു മടങ്ങുന്നവരെ ബന്ധുക്കൾ നിരീക്ഷിക്കാൻ തുടങ്ങിയത്. തുടർന്നാണ് സംഘർഷം ഉണ്ടായത്.