എല്ലാ സഹോദരങ്ങളേയും പോലെ ഞങ്ങളും ഇണങ്ങുകയും പിണങ്ങുകയും വഴക്ക് കൂടുകയും ചെയ്യാറുണ്ട്. പക്ഷേ അവൻ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഇത്രയും പറഞ്ഞ് ശുഭ തന്റെ സഹോദരന്റെ കയ്യില്‍ രാഖി കെട്ടിക്കൊടുത്തു. നമ്മുടെ രാജ്യം വിവിധ ഉത്സവങ്ങളാലും ആഘോഷങ്ങളാലും ആചാര അനുഷ്ടാനങ്ങളാലും ഒക്കെ സമ്പന്നമാണ്. അത്തരത്തിൽ സഹോദരങ്ങള്‍ തമ്മിലുള്ള അതുല്യമായ ബന്ധത്തിന്റെ ആഘോഷമാണ് രക്ഷാബന്ധൻ. രാജ്യത്തുട നീളം രക്ഷാബന്ധൻ ആഘോഷിക്കപ്പെടുന്നുണ്ട്.ഇത്തരം ആഘോഷ ദിനങ്ങളില്‍ പ്രിയപ്പെവരില്‍ നിന്നും ആഘോഷങ്ങളില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുന്നത് വലിയ വിഷമവും നിരാശയും ഉളവാക്കും. എന്നാല്‍ തൊഴിലിടത്തില്‍ തന്നെ രണ്ട് സഹോദരങ്ങള്‍ക്ക് രക്ഷാബന്ധൻ ആഘോഷിക്കാൻ അപൂര്‍വ്വ അവസരം ലഭിച്ചതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇൻഡിഗോ എയര്‍ലൈൻസിലെ ജീവനക്കാരായ സഹോദരങ്ങളാണ് വിമാനത്തിൽ വെച്ച് രക്ഷാബന്ധൻ ആഘോഷിച്ചത്. ഈ വിമാനത്തിലെ പൈലറ്റായ ഗൗരവിനും ക്യാബിൻ ക്രൂ അംഗമായ സഹോദരി ശുഭയ്ക്കുമാണ് ഇത്തരത്തില്‍ വിമാനത്തില്‍ വെച്ച് രക്ഷാബന്ധൻ ആഘോഷിക്കാൻ അവസരം ലഭിച്ചത്. വിമാനത്തില്‍ വെച്ച് കയ്യില്‍ രാഖികെട്ടുന്ന വീഡിയോ ഇരുവരും സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. വിമാനം പുറപ്പെടുന്നതിന് മുമ്പ് ശുഭ യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പ് നല്‍കുന്നതോടെയാണ് ഈ വീഡിയോ ആരംഭിക്കുന്നത്.
‘ഞങ്ങളുടേത് പോലെയുള്ള ഒരു തൊഴിലില്‍, എല്ലാ വര്‍ഷവും ഞങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ആഘോഷങ്ങളോ പ്രത്യേക നിമിഷങ്ങളോ പങ്കിടാൻ പലപ്പോഴും കഴിയാറില്ല. കാരണം നിങ്ങലെ ലക്ഷ്യ സ്ഥാനത്തെത്തിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് ഒരുമിച്ച് രക്ഷാബന്ധൻ ആഘോഷിക്കാൻ അവസരം ലഭിച്ചത് ഇപ്പോഴാണ്.എല്ലാ സഹോദരങ്ങളേയും പോലെ ഞങ്ങളും ഇണങ്ങുകയും പിണങ്ങുകയും വഴക്ക് കൂടുകയും ചെയ്യാറുണ്ട്. പക്ഷേ അവൻ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഇത്രയും പറഞ്ഞ് ശുഭ തന്റെ സഹോദരന്റെ കയ്യില്‍ രാഖി കെട്ടിക്കൊടുത്തു. ഇരുവരുടെയും രക്ഷാബന്ധൻ ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇൻഡിഗോ എയർലൈൻസും ഈ വീഡിയോ അവരുടെ സോഷ്യൽ മീഡിയ അകൗണ്ടിൽ പങ്കു വെച്ചിട്ടുണ്ട്.