ചൈനീസ് നിർമ്മിത മൈക്ക് പൊട്ടിത്തെറിച്ചു; ആറുവയസുകാരിക്ക് പരുക്ക്

0
166

നമ്മൽ നമ്മുടെ കുട്ടികൾക്ക് ഓൺലൈനിൽ നിന്നും  നിരവധി സാധനങ്ങൾ വാങ്ങി കൊടുക്കാറുണ്ട്. അതിലൊന്നാണ് മൈക്ക്. ബ്ലൂ ടൂത് ഒക്കെ കണക്ട് ചെയ്യാൻ പറ്റുന്ന ഇത്തരം റീചാർജബിലെ ആയ മൈക്കുകൾ പല വിലനിലവാരത്തിൽ കിട്ടും. നമ്മളിൽ ചിലർ വിലക്കുറവ് നോക്കി  അല്ലെങ്കിൽ ഓഫ്ഫർ നോക്കി ക്വാളിറ്റി കുറഞ്ഞ സാധനങ്ങൾ വാങ്ങും. അപ്കഷെ അത്തരം സാധനങ്ങളിൽ ഒരു പാറ്റ് അപകടങ്ങൾ ഒളിഞ്ഞിരുപ്പുണ്ടാകും.അത്തരമൊരു അപകടമാണ് പാലക്കാട് കല്ലടിക്കോട് ഉണ്ടായത്.  പാട്ടു പാടുന്നതിനിടെയാണ്  കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറു വയസുകാരിക്ക് പരിക്കേത്.  ഞായറാഴ്ച ആയിരുന്നു സംഭവം.ഫിൻസ ഐറിൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. മൈക്ക് പൊട്ടിത്തെറിച്ചത് നിമിഷ നേരം കൊണ്ട് ആണ് .കുട്ടിയുടെ പരിക്ക് ​ഗൗരവമുള്ളതല്ല. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.  ഒഴിവായത് വന്‍ ദുരന്തമാന് . ഇലക്ട്രോണിക് ഉപകണങ്ങള്‍ ചാര്‍ജ് ചെയ്ത് കൊണ്ട് ഉപയോഗിക്കുന്നതില്‍ കാണിക്കുന്ന അലസ മനോഭാവം മുന്നോട്ട് വക്കുന്നത് വലിയ അപകടങ്ങളാണ്. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ച് വലിയ അപകടങ്ങള്‍ ഇതിന് മുന്‍പ് സംസ്ഥാനത്തുണ്ടായിട്ടുണ്ട്. കല്ലടിക്കോട് 6 വയസുകാരിക്ക് പരിക്കേറ്റതും ഇത്തരമൊരു അശ്രദ്ധയുടെ ഫലമായാണ്. അപകടത്തെ കുറിച്ച് കുട്ടിയുടെ അച്ഛൻ പറയുന്നത് ഇങ്ങനെ ആണ് .  പാട്ടുപാടിക്കൊണ്ടിരിക്കുമ്പോ പെട്ടെന്ന്  മൈക്ക് സ്റ്റക്കായി. പിടിക്കാന്‍ നോക്കുമ്പോഴേയ്ക്കും മൈക്ക് പൊട്ടിത്തെറിച്ചു. ഭയന്നു പോയി, കുഞ്ഞ് നിലത്തും വീണു. കുഞ്ഞിന്റെ മുഖത്ത് മൈക്ക് പൊട്ടി കറുത്ത പൊടിയായിരുന്നു. ചുണ്ട് പൊട്ടി ചോര വന്നു.  നിലവാരം കുറഞ്ഞ ഉപകരണം ആയിരുന്നു. ഇതിന് പുറമേ തനിക്ക് പറ്റിയ അബദ്ധം എന്താണെന്ന് വച്ചാല്‍ ചാര്‍ജിന് ഇട്ട് ഉപയോഗിക്കുകയായിരുന്നു. ഇങ്ങനത്തെ ഒന്ന് വാങ്ങാനേ പാടില്ലാരുന്നു. കുറച്ച് കൂടി ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതായിരുന്നു. കുട്ടിയും ഭയന്ന് പോയിരുന്നു.എന്തായാലും ഈ  അപകടത്തിന്റെ  ആഘാതത്തില്‍ നിന്ന് പതിയെ പുറത്ത് വന്നിട്ടുണ്ട് ഈ 6 വയസുകാരി. ഓണ്‍ലൈനില്‍ വാങ്ങിയ 600 രൂപ വിലയുളള മൈക്കാണ് പൊട്ടിത്തെറിച്ചത്. നിര്‍മാണ കമ്പനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കാന്‍ കഴിയുന്നില്ലെന്ന് കുടുംബം പറഞ്ഞു.

കുട്ടി സ്വയം റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ മൈക്ക് പൊട്ടിത്തെറിക്കുന്നത് കൃത്യമായി കാണുന്നുണ്ട്. മൈക്ക് കുട്ടി ചാർജ്ജിലിട്ടാണ് ഉപയോ​ഗിച്ചത്. ചാർജ്ജിലിട്ട് കുട്ടി പാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയൊരു ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. ഒരു വീട്ടില്‍ വലിയൊരു ദുരന്തമുണ്ടാക്കാൻ നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഈ ചെറിയൊരു ഉപകരണം മതിയെന്നതിന് ഇതില്‍ക്കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വലിയൊരു പരിധി വരെ മൊബൈല്‍ ചാര്‍ജര്‍ അടക്കം ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുള്ള അപകടങ്ങള്‍ ഒഴിവാക്കാൻ നമുക്ക് കഴിയും. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്. അതിൽ പ്രധാനമാണ് ചാർജി ചെയ്തു കൊണ്ട് ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നത്. അധികസമയം ചാര്‍ജില്‍ ഇടരുത്. ചാര്‍ജ് ആയി എന്ന് കണ്ടാല്‍ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണവും ഊരിമാറ്റുക. സാമാന്യം നിലവാരമുള്ള ചാര്‍ജര്‍ തന്നെ എപ്പോഴും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചാര്‍ജര്‍ പെട്ടെന്ന് ചൂടാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആ ചാര്‍ജര്‍ ഒഴിവാക്കി പുതിയത് വാങ്ങിക്കുക. കേബിള്‍ പൊട്ടിയ ചാര്‍ജറുകള്‍ ഒരു സാഹചര്യത്തിലും ഉപയോഗിക്കാതിരിക്കുക. കാരണം ഇതില്‍ നിന്നാണ് കറണ്ടടിക്കാൻ ഏറ്റവുമധികം സാധ്യതയുള്ളത്. ഫോണ്‍ ചാര്‍ജിലിടുന്ന സ്ഥലം നനവുള്ളതായിരിക്കരുത്. ഇങ്ങനെയും അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളതാണ്. മൊബൈല്‍ ചാര്‍ജറില്‍ നിന്നോ, അല്ലെങ്കില്‍ ഏതെങ്കിലും ഉപകരണങ്ങളില്‍ നിന്നോ ഷോക്ക് വരുന്നുവെങ്കില്‍  പരിശോധിപ്പിച്ച് പ്രശ്നം കണ്ടെത്തി, അത് പരിഹരിക്കണം.