സുഹൃത്തിനെക്കുറിച്ച് പരാതി പറയുന്ന കുട്ടിയുടെ രസകരമായ വീഡിയോ

0
40

നമ്മുടെ കുട്ടികൾ സ്കൂളിൽ നിന്ന് വീട്ടിലെത്തിയാൽ അവർക്ക് പറയാൻ നിരവധി കാര്യങ്ങൾ ഉണ്ടാകും. അതിൽ അവരുടെ പല ഫ്രണ്ടിസിനെക്കുറിച്ചും അവർ കൂട്ടുകൂടുന്നില്ല എന്ന പരാതിയും ഒക്കെ ഉണ്ടാകും.ഇപ്പോൾ സോഷ്യൽ മീഡിയയിൽ അത്തരത്തിൽ വൈറലാകുന്ന ഒരു കുഞ്ഞിന്റെ വീഡിയോ ഉണ്ട്. അതിൽ അവൾ വീട്ടിലെത്തി അവളുടെ സുഹൃത്ത് ആമിയുടെ കാര്യമാണ് പറയുന്നത്. എന്തുകൊടുത്തിട്ടും അവൾ തന്നോട് കൂട്ട് കൂടുന്നില്ല. മറ്റു കുട്ടികളോട് കൂട്ടാവുന്നതുമുണ്ട്. അവളെപ്പോലെ ഉച്ചത്തിൽ ബഹളം വെയ്ക്കാൻ തനിക്ക് കഴിയുന്നില്ല. എന്തുവേണമെന്നും അറിയില്ല.

തല പൊട്ടിത്തെറിച്ച് പോകും പോലെ തൊന്നുന്നു. എന്തെങ്കിലും ഒരു പരിഹാരം കാണണം. ഇനി സോറി പറയണമെങ്കിൽ അതും ആകാം. താൻ തെറ്റ് ചെയ്താൽ സോറി പറയാൻ താൻ തയ്യാറാണ്. അവളാണ് സോറി പറയേണ്ടതെങ്കിൽ അവൾ പറയണം. ഇനി ഇത് സഹിക്കാൻ വയ്യ. ഇതാണ് വീഡിയോയിൽ ഈ കൊച്ച് മിടുക്കി പറയുന്നത്. പല പ്രമുഖരും ഈ വിഡിയോ ഷെയർ ചെയ്തിട്ടിട്ടുണ്ട്. നിഷ്കളങ്കമായ അവളുടെ വർത്തമാനത്തെക്കുറിച്ചാണ് പറയുന്നത്. ഈ നിഷ്കളങ്കത എന്നും നിലനിൽക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നവരുമുണ്ട്.