അടുക്കളയിലെ തിരക്കിനിടയിൽ അവൾ അതിമനോഹരമായി പാടി.കൗതുകം തോന്നിയ സഹോദരി അത് സോഷ്യൽ മീഡയയിൽ ഷെയർ ചെയ്തു.കോക്ക് സ്റ്റുഡിയോ സീസണ്‍ 14-ലെ ‘പസൂരി’ എന്ന ഗാനമാണ് ശാലിനി ദുബെ എന്ന യുവതി പാടിയത്.പാട്ട് രണ്ടു കോടിയാളുകളാണ് കേട്ടത്.30 ലക്ഷത്തിലധികം ആളുകള്‍ ലൈക്ക് ചെയ്യുകയും ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശിയാണ് ശാലിനി ദുബെ.നിലം അടിച്ചു വാരുന്നതിനിടയില്‍, അടുക്കളയില്‍ പാത്രം കഴുകുന്നതിനിടയില്‍, ഉള്ളി അരിയുന്നതിനിടയില്‍, ചപ്പാത്തി പരത്തുന്നതിനിടയില്‍, പരിപ്പ് കുക്കറില്‍ വേവിക്കുന്നതിനിടയില്‍ എല്ലാം ശാലിനി മനോഹരമായി പാടും.ഇതൊക്കെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഷെയർ ചെയ്യാറുമുണ്ട്.ശാലിനിയുടെ പാട്ടിന് നിരവധി കമന്റുകളാണ് വരുന്നത്.തങ്ങളുടെ തിരക്കുകൾക്കിടയിലും സ്വന്തം കഴിവുകൾഇത്തരത്തിൽ ലോകത്തെ അറിയക്കുന്ന നിരവധി പേരുണ്ട്. വരുമാനമാർഗം എന്നതിലുപരി വളരെ സന്തോഷം നൽകുന്ന പ്രവൃത്തിയാണ് ഇതെന്ന് ഇവർ തന്നെ പറയുന്നു.
