വഴിയോരത്തു ഭിക്ഷ യാചിക്കുന്നവർക്കിടയിൽ ഒക്കെ മുതുപോലെ തിളങ്ങുന്ന വ്യക്തിത്വങ്ങളും ഉണ്ട്. അതിനു നിരവധി ഉദാഹരണങ്ങൾ നാം സോഷ്യൽ മീഡിയയിലൂടെയൊക്കെ കാണാറുണ്ട്. അത്തരത്തിൽ ഒരു ഭിക്ഷക്കാരിയെ കാണാം. ഭിക്ഷക്കാരിക്കൊപ്പം ഒപ്പം തന്നെ സ്റ്റാർ ആയിരിക്കുകയാണ്.ഇവരെ കണ്ടെത്തിയ യുവ വ്‌ളോഗറും. പച്ച വെള്ളം പോലെ ഇംഗ്ലീഷ് പറയുന്നൊരു ഭിക്ഷക്കാരിക്ക് സാരിക്കൊപ്പം അപ്രതീക്ഷിതമായൊരു സമ്മാനം കൂടി നല്‍കി സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് ചെന്നൈയിലെ ഒരു 25കാരൻ വ്ളോഗര്‍ പയ്യൻ. ഉറ്റവരും ഉടയവരുമൊന്നും കൂട്ടിനില്ലാതെ, 81ാം വയസ്സിലും ഒരു നേരത്തെ വിശപ്പടക്കാനായി ചെന്നൈയിലെ തെരുവുകളില്‍ ഭിക്ഷയെടുത്ത് നടക്കുകയായിരുന്ന മ്യാന്മര്‍ സ്വദേശിനിയെ കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ആഷിഖ് എന്ന 25കാരൻ യൂട്യൂബര്‍ കാണുന്നതും ഇവരെ സമീപിക്കുന്നതും.അടുത്ത് പരിചയപ്പെട്ടപ്പോളാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ മരുമകളായി പഴയ ബര്‍മ്മയില്‍ നിന്നെത്തിയ ആളാണ് മെര്‍ലിൻ മുത്തശ്ശിയെന്ന് മനസ്സിലാകുന്നത്. മുത്തശ്ശി തന്റെ കഥ പറഞ്ഞ് തുടങ്ങി. മുമ്പ് റാങ്കൂണ്‍ എന്ന് അറിയപ്പെട്ടിരുന്ന മ്യാന്മറിലെ യാങ്ങോണിലായിരുന്നു മെർലിൻ മുത്തശ്ശി ജനിച്ചതും വളർന്നതുമൊക്കെ. ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ചെന്നൈയിലേക്ക് വരികയായിരുന്നു മെർലിൻ മുത്തശ്ശി . ഭര്‍ത്താവും ഭര്‍തൃമാതാവും മരിച്ചതോടെ വിശപ്പടക്കാൻ ഭിക്ഷയെടുക്കേണ്ട ഗതികേട് തുടങ്ങി. സ്കൂള്‍ ടീച്ചറായിരുന്ന മെര്‍ലിൻ ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളായിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. വ്ളോഗര്‍ ആഷിഖിന്റെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്കെല്ലാം മണിമണി ഇംഗ്ലീഷിൽ മെർലിൻ മുത്തശ്ശി ഉത്തരവും നല്‍കി. ഇംഗ്ലീഷ് വിത്ത് മെർലിൻ എന്ന പേരിൽ മെർലിൻ മുത്തശ്ശിക്ക് ഇൻസ്റ്റാഗ്രാമിൽ അരദശലക്ഷത്തിലേറെ ഫോള്ളോവെർസ് ഉള്ള അകൗണ്ടും ഉണ്ട്. എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അത് സാധിച്ചു തരാമെന്ന് ആഷിഖ് പറഞ്ഞപ്പോള്‍ തനിക്കൊരു സാരിയും ബ്ലൌസും അടിപ്പാവാടയും കിട്ടിയാല്‍ കൊള്ളാമായിരുന്നുവെന്ന് മുത്തശ്ശി ആഷിഖിനോട് മറുപടിയും നല്‍കി. ഉടനെ തന്നെ ആഷിഖ് മെര്‍ലിൻ ടീച്ചര്‍ക്ക് ഒരു സാരി സമ്മാനമായി നല്‍കുകയും ചെയ്‌തു. പിന്നാലെ സ്നേഹത്തോട് കൂടി ഒരു അപേക്ഷയും മുന്നില്‍ വെച്ചു. ഇനിയെങ്കിലും മുത്തശ്ശിക്ക് ഭിക്ഷയെടുക്കാതെ ജീവിച്ചൂ കൂടെ എന്നായിരുന്നു ആ യുവാവിന്റെ ചോദ്യം.
എന്നാല്‍, താൻ ഭിക്ഷയെടുക്കാതെ വയറ് നിറയില്ലെന്ന് മെര്‍ലിൻ മുത്തശ്ശി മറുപടിയും നല്‍കി. അതോടെ തനിക്ക് വേണ്ടി ഇംഗ്ലീഷിലുള്ള ഇൻസ്റ്റഗ്രാം വീഡിയോകള്‍ ഉണ്ടാക്കാൻ സഹായിക്കാമോയെന്ന് ആഷിക് ചോദിച്ചു. അങ്ങനെയെങ്കില്‍ എല്ലാ വീഡിയോക്കും ഒരു നിശ്ചിത തുക ശമ്പളമായി നല്‍കാമെന്നും ആഷിക് ഉറപ്പു നല്‍കി. abrokecollegekid എന്ന ഇൻസ്റ്റഗ്രാം പേജില്‍ വന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോ കണ്ട് ടീച്ചര്‍ പണ്ട് പഠിപ്പിച്ച നിരവധി വിദ്യാര്‍ഥികളാണ് മെര്‍ലിൻ മുത്തശ്ശിയെ കാണാനും അനുഗ്രഹം വാങ്ങാനും തെരുവിലേക്കെത്തിയത്. പ്രിയപ്പെട്ടവരുമായി വീഡിയോ കോളില്‍ ടീച്ചര്‍ സംസാരിക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു. ഗ്രാൻഡ് മാ അഥവാ ‘ഗാമാ’ എന്ന ചുരുക്കപ്പേരിലാണ് ടീച്ചറെ വിദ്യാര്‍ഥികള്‍ വിളിച്ചിരുന്നത്. കാണാനെത്തിയ പൂര്‍വ വിദ്യാര്‍ഥികളില്‍ ചിലര്‍ ചേര്‍ന്ന് മുത്തശ്ശിയെ ചെന്നൈയിലെ ഒരു അഭയ കേന്ദ്രത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു. അവര്‍ക്കെല്ലാം നിറഞ്ഞ വാത്സല്യത്തോടെ ഉമ്മ നല്‍കിയാണ് പ്രിയപ്പെട്ട ടീച്ചര്‍ യാത്രയാക്കിയത്. ഇപ്പോള്‍ അവിടെ ആഹ്ളാദത്തോടെ കഴിയുകയാണ് ഈ മുത്തശ്ശി. ജീവിതത്തിലെ അവസാന നാളുകള്‍ സമാധാനത്തോടെ കഴിയണമെന്ന് മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും അവര്‍ മനസ് തുറന്നു. @englishwithmerlin എന്ന പേരിലൊരു ഇൻസ്റ്റഗ്രാം പേജും അവരുടേതായ പേരില്‍ ആഷിഖ് ഉണ്ടാക്കി നല്‍കിയിട്ടുണ്ട്. ഇതിനോടകം തന്നെ 5.70 ലക്ഷം പേരാണ് ഈ പേജ് ഫോളോ ചെയ്തിരിക്കുന്നത്. ഈ പേജില്‍ അഞ്ച് വീഡിയോകളും അപ് ലോഡ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് വ്ലോഗറേയും വിദ്യാർത്ഥികളേയും അഭിനന്ദിക്കുന്നത്. ഏതായാലും ഡിജിറ്റൽ ക്രിയേറ്റർ ആയ മുഹമ്മദ് ആഷിക് പങ്കു വെച്ചിരിക്കുന്ന ഈ വീഡിയോ മൂന്നര ദശലക്ഷത്തോളം പേരാണ് ഇതുവരെയായി കണ്ടു കഴിഞ്ഞത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധിപേരാണ് ഈ വീഡിയോ പങ്കു വെക്കുന്നതും. ഹൃദയ സ്പർശിയായ ഈയൊരു വീഡിയോയ്ക്ക് നിരവധിപ്പേർ വ്യത്യാത്മായ കമെന്റുകളും ചെയ്യുന്നുണ്ട്.