മകളെ സാക്ഷിയാക്കി അച്ഛനും അമ്മയും വിവാഹം കഴിച്ചു.2014 ൽ നടന്ന വിവാഹം വീണ്ടും പുനർസൃഷ്ടിക്കാൻ ഒരു കാരണം ഉണ്ട്. എല്ലാവരുടേയും ജീവിതത്തിലെ നിർണ്ണായകമായ ദിവസമാണ് വിവാഹദിനം. ആദിനത്തിൽ ഏറെ സങ്കടത്തോടെ നിൽക്കേണ്ടി വന്ന പെൺകുട്ടി.അവൾക്കായി വർഷങ്ങൾക്കിപ്പുറം കല്യാണം വീണ്ടും നടത്തിയിരിക്കുകയാണ് സ്നേഹ നിധിയായ ഭർത്താവ്.കൂട്ടിന് കുഞ്ഞു മകളും ഉണ്ട്. വിവാഹ ആൽബത്തിലെ ഫോട്ടകലിൽ കരഞ്ഞ് കലങ്ങിയ കണ്ണുകളോടുള്ള പെൺകുട്ടിയെ കാണാൻ സാധിക്കും. അതിന് കാരണം. തന്റെ ജീവിതത്തിലെ പ്രയിപ്പെട്ടവരെ വിട്ട് ഇറങ്ങി 12 ക്ലാസ്കാരന്റെ കൈപിടിക്കുമ്പോൾ കണ്ണീര് മാത്രമായിരുന്നു കൂട്ട്. ഇന്ന് ആ എംകോം കാരിയെ പഠിപ്പിച്ച് ഡോക്ടറേറ്റ് നേടികൊടുക്കാൻ ഈ പ്ലസ്ടുക്കാരന് സാധിച്ചതിന്റെ ആത്മസംതൃപ്തിയും അദ്ദേഹത്തിന് ഉണ്ട്.
എന്നും വിവാഹ ആൽബം കൈയ്യിലെടുത്തു വെച്ച് ചിരിക്കാത്ത ഫോട്ടോകൾ കണ്ട് സങ്കടപ്പെടുമായിരുന്നു. ഒടുവിൽ ഭർത്താവ് തീരുമാനത്തിലെത്തി നമുക്ക് വീണ്ടും വിവാഹം ചെയ്യാം. കേൾക്കുമ്പോ മറ്റുള്ളവർ കളിയാക്കുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. പക്ഷേ സുഹൃത്തുക്കൾ ഒപ്പം നിന്നും. ഒടുവിൽ വിവാഹ മാലയും ഹാളും റെഡി ഒപ്പം സേവ് ദ ഡേറ്റും പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ടും ഉൽപ്പടെ കരഘോഷത്തോടെ കല്യാണവും അങ്ങു നടത്തി. പണ്ട് ഉള്ളവർ കളിയായി പറയും പോലെ ഉപ്പ് വിളമ്പാൻ കുഞ്ഞു മോളും ഉണ്ടായിരുന്നു. ആൽബത്തിൽ ഇത്തവണ ജീവിതത്തിലെ നിറഞ്ഞ ചിരിയുമായി ആ വധു തിളങ്ങി നിൽക്കുന്നു.