ടോറന്റോയിൽ ജനിച്ചു വളർന്ന ഇന്ത്യൻ വംശജ ആയ ലീന മണിമേഖലയുടെ ഡോകുമെന്ററി ചിത്രമായ കാളി യുടെ പോസ്റ്റർ ഇപ്പോൾ വിവാധമായിരിക്കുകയാണ്.പോസ്റ്ററിൽ കാളി ദേവി യുടെ വേഷം ധരിച്ചിരിക്കുന്ന സ്ത്രീ സിഗരറ്റ് വലിക്കുന്നതായാണ് ചിത്രം.കയ്യിൽ എൽ ജി ബി ടിക്കു പ്ലസ് വിഭാഗത്തിന്റെ ഫ്ലാഗും ത്രിശൂലവും അരിവാളും കാണാം. ഇതൊരു വിദ്വേഷ പോസ്റ്ററാണ്.ഈ പോസ്റ്റര്‍ ഹിന്ദു വിഭാഗത്തിനെതിരെയുള്ള വിദ്വേഷമാണ്.ഞങ്ങളുടെ ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലീന മണിമേഖല പോസ്റ്ററില്‍ ചെയ്തിരിക്കുന്നത്.എന്ന അഭിപ്രായ പെട്ടുകൊണ്ട് ഹിന്ദു ആക്ടിവിസ്റ് ആയ രാഹുൽ ഈശ്വറും രംഗത്തെത്തിയുണ്ട്.അതേസമയം ടൊറന്റോയിലെ അഗാ ഘാന്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച കാളിയുടെ പോസ്റ്റര്‍ നീക്കം ചെയ്യണമെന്ന് കാനഡയോട് ഇന്ത്യൻ ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.വിവാദപരമായ പോസ്റ്റര്‍ പങ്കുവെച്ചതിനും ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനും ലീനയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ടു അറസ്റ്റ് ലീനമാണിമേഖല എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽഹിന്ദു മത സങ്കടനകൾ ക്യാമ്പയ്‌ഗൻ തന്നെ നടത്തുന്നുണ്ട്.
കനേഡിയൻ മൾട്ടി കൾച്ചറലിസത്തിന്റെ ഭാഗമായി ടൊറന്റോ മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റി വിവിധ വംശീയ സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള വിദ്യാർത്ഥികളുടെ സൃഷ്ടികൾ ‘കൂടാരത്തിന് കീഴിൽ’ എന്ന പ്രോജക്റ്റിനായി ഒരുമിച്ച് കൊണ്ടുവന്നതായി ഒരു പ്രസ്താവനയിൽ മ്യൂസിയം പറഞ്ഞു.പോസ്റ്ററിലെ കാളിയുടെ ചിത്രീകരണം ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ടില്ല, പോസ്റ്റർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ ഇതിനെ “വിദ്വേഷ പോസ്റ്റർ” എന്ന് വിളിക്കുകയും “ഇത് ഹിന്ദു സമൂഹത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും നമ്മുടെ ദൈവങ്ങളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു” എന്ന് പ്രസ്താവിച്ചു.