നടൻ വിനായകന്റെ പോസ്റ്റ് ചർച്ചയാകുന്നു . 2017 ഫെബ്രുവരിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ താരസംഘടനയായ അമ്മ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ, സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന മഞ്ജു വാര്യരുടെ പ്രസ്താവന സംബന്ധിച്ചുള്ള വാർത്തയുടെ സ്‌ക്രീൻ ഷോട്ടാണ് വിനായകൻ പങ്കുവെച്ചത്.
പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. നേരത്തേയും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അവ്യക്തമായ പ്രതികരണങ്ങൾ വിനായകൻ ഫേസ്ബുക്കിലൂടെ നടത്തിയിട്ടുണ്ട്.കഴിഞ്ഞ ജനുവരിയിൽ അര മണിക്കൂറിനിടയിൽ ഡബ്ല്യു.സി.സിയും നടിയെ ആക്രമിച്ച കേസുമായും ബന്ധപ്പെട്ട വാർത്തകളുടെ ആറ് സ്‌ക്രീൻ ഷോട്ടുകൾ വിനായകൻ ഷെയർ ചെയ്തിരുന്നു.