നടൻ വിജയ് ബാബുവിന് ഇത് നിർണ്ണായക ദിനം

0
122

നടൻ വിജയ് ബാബുവിന് ഇത് നിർണ്ണായക ദിനം. മെയ് 19 ആണ് വിജയ്ബാബു പോലീസിനോട് ഹാജരാകാമെന്ന് ഏറ്റിരുന്ന ദിവസം. താൻ ബിസിനസ് ടൂറിലാണ് എന്നാണ് വിജയ്ബാബു പോലീസിൽ അറിയിച്ചിരുന്നത്. എന്നാൽ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് വരെ വിജയ്ബാബു ഹാജരാകില്ല എന്നാണ് സൂചന.

കഴിഞ്ഞ മാസം 22-നാണു പുതുമുഖ നടിയുടെ പരാതിയില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. വിജയ് ബാബു യു.എ.ഇയില്‍ ആണെന്ന് പോലീസിന് ആദ്യം വിവരം ലഭിച്ചിരുന്നു. പോലീസിന്റെ അപേക്ഷയെത്തുടര്‍ന്ന് ഇയാള്‍ക്കായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

എന്നാൽ കാര്യമായ ഫലമുണ്ടായില്ല. വിജയ് ബാബുവിന്റെ മേൽവിലാസം കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് ഇന്റർപോൾ നൽകിയ വിവരം. കഴിഞ്ഞ ദിവസം നടിക്കെതിരെ വിജയ്ബാബുവിന്റെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകിയിരുന്നു.