വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അതിജീവത സുപ്രീംകോടതിയിൽ.വിജയ്ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നും ജാമ്യാപേക്ഷപോലും നിയമത്തെ വെല്ലുവിളിച്ചാണ് നേടിയെടുത്തതെന്നും അതിജീവത പറയുന്നു. വിദേശരാജ്യത്ത് നിന്നാണ് ജാമ്യഹർജി വിജയ് ഫയൽ ചെയ്തത്.ഇത് നിയമത്തിന് എതിരാണ്.ജാമ്യം നിൽകിയതുകൊണ്ട് തെളിവുകൾ നശിപ്പിക്കാനും വിജയ്ബാബുവിന് കഴിയും.ഇതേസമയം തന്നെ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുത്തു.ഈ ഫ്‌ളാറ്റില്‍വെച്ചും വിജയ് ബാബു തന്നെ പീഡിപ്പിച്ചതായി യുവനടി പരാതിയില്‍ പറഞ്ഞിരുന്നു.
കടവന്ത്രയിലെ ഫ്ലാറ്റിലും തെളിവെടുപ്പ് നടത്തിയിരുന്നു.ടവർ ലെക്കോഷൻ സാക്ഷിമൊഴി തുടങ്ങിയവ പോലീസ് പരിശോധിച്ച് വരികയാണ്.ഈ മാസം മൂന്ന് വരെയാണ് പോലീസിന് വിജയ്ബാബുവിനെ ചോദ്യം ചെയ്യാൻ കോടതി നൽകിയിരിക്കുന്ന സമയം. വിജയ്ബാബുവിനെതിരെ തെളിവുകൾ ശേഖരിച്ചതായി പോലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം അതിജീവതയെ സ്വാധിനിക്കാൻ ശ്രമിക്കുന്നതിന്റെ ഫോൺസംഭാഷണങ്ങളും പുറത്ത് വന്നിരുന്നു. അതിജീവതയുടെ സഹോദരിയുമായുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. താൻ കുറ്റം ചെയ്തതായി വിജയ്ബാബു സമ്മിതിക്കുന്നതാണ് ഈ ഫോൺസംഭാഷണം.