പിറന്നാൾ ദിനത്തിൽ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

0
74

രണ്ട് ദുരന്തങ്ങളുടെ വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങലിൽ നിറയുന്നത്. ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ കലഗാര ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു സംഭവമാണ് ഏവരും സങ്കടത്തിൽ ആഴ്ത്തുന്നത്. പിറന്നാൾ ദിനത്തിൽ രണ്ട് വയസ്സുകാരിക്ക് സംഭവിച്ച് ദുരന്തമാണ് വാർത്തമാധ്യമങ്ങളിൽ നിറയുന്നത്.

 

അടുക്കളയോട് ചേർന്നുള്ള ഭാഗത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ തിളച്ച സാമ്പാർ പാത്രത്തിൽ വീഴുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വിജയവാഡയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച കുട്ടി മരണപ്പെട്ടു. ശിവ-ഭാനുമതി ദമ്പതികളുടെ മകളായ തേജസ്വിയാണ് മരണപ്പെട്ടത്.

ഇതേപോലെ തന്നെ ഗുജറാത്തിലെ സൂറത്തിൽ മാധ്യമപ്രവർത്തകനെ പട്ടാപ്പകൽ കുത്തിക്കൊന്നു . സ്വന്തം കുടംബത്തിന്റെ മുന്നിലിട്ടാണ് കുത്തികൊലപ്പെടുത്തിയത്. സൂറത്ത് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനായ ജുനെദ് ഖാൻ പത്താ(37)നെയാണ് കുടുംബത്തിന്റെ മുന്നിലിട്ട് കൊലപ്പെടുത്തിയത്.

ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ഷാഹ്പൂർ വാഡിലെ ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം. സൂറത്തിലെ ഒരു പ്രദേശിക വാരികയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ജുനെദിനെ കുത്തിയ കൊലപാതക സംഘം സംഭവസ്ഥലത്ത് നിന്നും ഉടൻ തന്നെ കടന്നുകളഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്.