നടൻ വിജയബാബു കൊച്ചിയിലെത്തി

0
123

നടൻ വിജയബാബു കൊച്ചിയിലെത്തി. യുവനടിയെ പീഡിപ്പിച്ചു എന്ന കേസിനു പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ ബാബുവാണ് 39 ദിവസത്തിന് ശേഷം തിരികെ എത്തിയത്. കോടതി നടപടികളില്‍ വിശ്വാസമുണ്ടെന്നും, അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിക്കുമെന്നും വിജയ് ബാബു പ്രതികരിച്ചു.

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി അന്വേഷണ സംഘത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.