വിജയ് ബാബു വീണ്ടും മുങ്ങി. ദൂബായിൽ നിന്ന് മറ്റൊരു വിദേശ രാജ്യത്തേക്ക് കടന്നതായാണ് സൂചന. വിജയ് ബാബുവിന്റെ പാസ്പോർട്ട് കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കിയിരുന്നു. ദുബായിൽ ഒളിവിൽ കഴിയുന്ന വിജയ്ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയത്കൊ ച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.
ഇതേ തുടർന്ന് വിസ ക്യാൻസലാകുമെന്ന് മനസ്സിലാക്കിയതോടെയാണ് വിജയ്ബാബുവിന്റെ ഈ നടപടി . പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പോലീസിന്റെ നീക്കം. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയും വരെ ദുബായിൽ തങ്ങാനാണു വിജയ് ബാബുവിനു ലഭിച്ചിരുന്ന നിയമോപദേശം .
ഇതോടെ കേരളാ പോലീസ് നക്ഷത്രക്കാൽ എണ്ണുകയാണ്. ലുക്ക് ഔട്ട് നോട്ടീസ്, ബ്ലൂകോർണ്ണർ നോട്ടീസ് തുടങ്ങി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വിജയ് ബാബുവിനെ പിടികൂടാനാൻ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം 22 നാണ് നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. അതിനു ശേഷമാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്.