പ്രണയദിനത്തിൽ നയതാര നൽകിയ സമ്മാനങ്ങളെക്കുറിച്ച് വിഘ്നേഷ്

0
75

പ്രണയം കേൾക്കാൻ സുഖമുള്ള വാക്കാണെങ്കിലും പലപ്പോഴും ക്ലീഷേ തന്നെയാണ്. പക്ഷേ പ്രണയത്തിന് പുറത്ത് നിൽക്കുന്നവർക്കാണ് ഇത്തരത്തിൽ പറയുന്നത്. വാലന്റേൻസ് ഡേ എന്നു പറ‍്ഞാൽ എല്ലാ പ്രണയിതാക്കൾക്കും ഇഷ്ടമുള്ള ദിവസമാണ്. സാധാരണ പോലെ സമ്മാനങ്ങൾ കെെമാറാരുണ്ട് പ്രണയിതാക്കൾ. ഇവിടെ നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും പ്രണയത്തിലാണെന്നത് ആരാധകര്‍ക്കെല്ലാം അറിയുന്ന കാര്യമാണ്.

നയന്‍താരയ്‌ക്കൊപ്പമുള്ള ഫോട്ടോയും വീഡിയോകളുമൊക്കെ വിഘ്‌നേഷ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വാലന്റൈന്‍സ് ഡേയ്ക്ക് നയന്‍താര നല്‍കിയ സര്‍പ്രൈസിനെ കുറിച്ചുള്ള വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വലിയ ബൊക്കെ വിഘ്‌നേഷിന് സമ്മാനിച്ച് കെട്ടിപ്പിടിക്കുന്ന നയന്‍താരയെ ആണ് വീഡിയോയില്‍ കാണുക.

എല്ലാവര്‍ക്കും വാലന്റേയ്ന്‍സ് ഡേ ആശംസകള്‍ എന്നും താരം കുറിച്ചിട്ടുണ്ട്. ഇത് പ്രണയമാണ്. ജീവിതം. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹവും സമയവും ഉണ്ടായിരിക്കണമെന്നും വിഘ്‌നേശ് ശിവന്‍ കുറിച്ചു.കാതുവാക്കുള രണ്ടു കാതല്‍’ ചിത്രമാണ് വിഘ്‌നേശ് ശിവന്റെ സംവിധാനത്തില്‍ നയന്‍താര നായികയായി ഇനി പ്രദര്‍ശനത്തിനെത്തുക. നയന്‍താരയും ചേര്‍ന്ന് റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

വിഘ്‌നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. അതേസമയം വിഘ്‌നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി അടുത്തിടെ വിജയ് ടെലിവിഷനിലെ അഭിമുഖത്തില്‍ നയന്‍താര വെളിപ്പെടുത്തിയിരുന്നു.