കൈക്കൂലിയുടെ പേരിൽ വളരെ പ്രസിദ്ധമാണ് വാളയാർ ചെക്ക് പോസ്റ്റ് .വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ ഇന്നലെ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 67,000 രൂപയാണ് പിടിച്ചെടുത്തത് . വാളയാര്‍ ചെക്ക് പോസ്റ്റില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി 2 മണിയോടെ ആയിരുന്നു വിജിലന്‍സ് പരിശോധന നടത്തിയത്. ഇതിലെല്ലാം രസം എന്തെന്നാൽ ഇവിടുത്തെ ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങുന്നത് പൈസ മാത്രമല്ല കൂടാതെ മത്തങ്ങയും ഓറഞ്ചും എന്ന് വേണ്ട എന്തുകിട്ടിയാലും ഇവർ രണ്ടുകയ്യും നീട്ടി വാങ്ങും .ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപിക്കുന്നത് .
വാഹനത്തില്‍ കൊണ്ടുവരുന്ന പഴങ്ങളുടെയും പച്ചക്കറിയുടേയും ഒരു പങ്കും ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയിരുന്നുവെന്നും വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്.ഇന്നലെ രാത്രിയിൽ റെയ്ഡ് നടത്താനായി വിജിലന്‍സ് സംഘം എത്തിയതോടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ് കുതറി ഓടാന്‍ ശ്രമിച്ചു. ബിനോയിയെ കൂടാതെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണകുമാര്‍ എന്നിവരാണ് ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഈ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേയും വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.വേഷം മാരിയായിരുന്നു സംഘം റൈഡിനായി എത്തിയിരുന്നത് .
കൈക്കൂലിക്കെട്ടുകൾ ഇലയിൽ പൊതിഞ്ഞ നിലയിൽ.കൈക്കൂലിയായി ലഭിക്കുന്ന പണം സാധാരണ നിലയില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ ഇലയില്‍ പൊതിഞ്ഞ് ഒളിപ്പിക്കുകയാണ് പതിവെന്നാണ് വിവരം. വാളയാറില്‍ ആര്‍ടിഒ ചെക്ക് പോസ്റ്റിലെത്തുന്ന വാഹനത്തില്‍ നിന്നും പച്ചക്കറികളും പഴങ്ങളുമടക്കം കൊണ്ടുവരുന്ന ചരക്കുകളില്‍ ഒരു പങ്കും കൈക്കൂലിയായി സ്വീകരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒരു ദിവസം സര്‍ക്കാറിന് ലഭിക്കുന്ന റവന്യു വരുമാനത്തോളം വരുന്ന തുക ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയിരുന്നതായും വ്യക്തമായിട്ടുണ്ട്