വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി ; കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമാക്കി സഹോദരീഭര്‍ത്താവ്‌

0
209

കുടുംബവഴക്കിനെത്തുടർന്ന് 54കാരിയെ സഹോദരിയുടെ ഭർത്താവ് വെട്ടിക്കൊന്നു. വെങ്ങല്ലൂർ കളരിക്കുടിയിൽ ജെ.എച്ച്. ഹലീമയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്തസഹോദരിയുടെ ഭർത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീൻ (64) കൊലപാതകത്തിനുശേഷം വാഴക്കുളം പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങുക ആയിരുന്നു .വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് വെങ്ങല്ലൂർ ഗുരു ഐ.ടി.സി. റോഡിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത് .

തന്റെ ജീവിതം  തകർത്തത് ഹലീലയാണെന്നും അതിലെ വൈരാഗ്യം കൊണ്ട് നിവൃത്തികെട്ടാണ് ഭാര്യസഹോദരിയെ താൻ വെട്ടിക്കൊന്നതെന്നുമാണ്  ഷംസുദ്ദീൻ പോലീസിനോട് പറഞ്ഞിരിക്കുന്നത് .രണ്ടുവർഷമായി  ഭാര്യയുമായി അകന്നാണ് ഷംസുദ്ദീൻ താമസിക്കുന്നത് .ഭാര്യ തന്നിൽ നിന്നും അകലാൻ കാരണം ഹലീമ ആണെന്നുമാണ് ഷംസുദ്ദീൻ പറയുന്നത്. ഇതെത്തുടർന്നുള്ള വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഷംസുദ്ദീൻ സമ്മതിച്ചതായി തൊടുപുഴ പൊലീസ് അറിയിച്ചു.

28 വർഷത്തോളം ഗൾഫിൽ ജോലി ചെയ്തിരുന്ന ഷംസുദ്ദീൻ നാട്ടിൽ എത്തിയപ്പോൾ  സ്വന്തം വീട്ടുകാരും ഭാര്യവീട്ടുകാരും വേണ്ട വണ്ണം പരിഗണിക്കാനോ അംഗീകരിക്കാനോ തയ്യാറായില്ലെന്നും ഇതിൽ കടുത്ത മാനസീക വിഷമം ഉണ്ടായിരുന്നുന്നും ഷംസുദ്ദീൻ പൊലീസിനോട് വ്യക്തമാക്കി.കൊല നടത്തിയ ശേഷം വാഴക്കുളം പൊലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റം സമ്മതം നടത്തിയ മഷംസുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി.സംഭവത്തിൽ തൊടുപുഴ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.