കേരളത്തിൽ ലവ്ജിഹാദ് ഉണ്ട് : ഉറപ്പിച്ച് പറഞ്ഞ് വെള്ളാപ്പള്ളി

0
132

കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ‘കേരളത്തില്‍ ലവ് ജിഹാദ് വസ്തുതാപരമായി ഉണ്ട്, എന്നാല്‍ അത് ഒറ്റപ്പെട്ട സംഭവമാണ്. മതപരിവര്‍ത്തനം കാര്യമായി തന്നെ നടക്കുന്നുണ്ട്, കുടുംബത്തോടെ മതപരിവര്‍ത്തനം നടത്തുന്നുണ്ട്,’ തുടങ്ങിയ പരാമര്‍ശങ്ങളായിരുന്നു വെള്ളാപ്പള്ളി നടത്തിയത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി ഒരു രാഷ്ട്രീയ നിലപാടും സ്വീകരിക്കാന്‍ ഇനിയും തയ്യാറായിട്ടില്ല. തങ്ങളുടെ നിലപാട് എന്താണെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.തെരഞ്ഞെടുപ്പില്‍ ഏത് മുന്നണിയ്‌ക്കൊപ്പം നില്‍ക്കണമെന്ന് ഇനിയും തങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളില്‍ സ്വീകരിച്ചതുപോലുള്ള ശക്തമായ നിലപാടുകള്‍ ഇത്തവണയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.