മോട്ടോർ വാഹന വകുപ്പിന്റെ വാഹന ചെക്കിങ്ങിനെപ്പറ്റി പലതരത്തിലുള്ള പരാതികൾ ഉയർന്നു വന്നിട്ടുണ്ട്. ഇതിൽ കോടതി പോലും ഇടപെട്ടിട്ടുണ്ട്.ഇതിൽ പോലീസുകാർക്ക് പല തരത്തിലുള്ള കർശമ നിർദേശങ്ങളും നൽകിയിട്ടുണ്ട്.പക്ഷേ ഇതൊക്കെ പാലിക്കപ്പെടുന്നില്ല എന്നതാണ് സത്യം.ഇടുങ്ങിയ റോഡിൽ തിരക്കുള്ള റോഡിൽ നിന്ന് വാഹന പരിശോധന നടത്തുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് ജനങ്ങൾക്ക് തന്നെയാണ്. ഇതിന്റെ പേരിൽ നിരവധി അപകടങ്ങൾക്കും നിരത്തുകൾ സാക്ഷിയാകാറുണ്ട്.കഴിഞ്ഞ ദിവസം ഇതേ സംഭവത്തിന്റെ പേരിൽ എകെഎം അഷറഫ് എംഎൽഎ രംഗത്തെത്തിയിരുന്നു.നിരത്തിൽ ഇടുങ്ങിയ റോഡിലാണ് മോട്ടാർ വാഹന വകുപ്പിന്റെ പരിശോധന നടന്നത്.ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പറഞ്ഞ് അദ്ദേഹം പോലീസിന് നേരെ ക്ഷോഭിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നിങ്ങൾക്ക് കണ്ണ് കാണില്ലേ ഇത്രയും ഇടുങ്ങിയ റോഡിലാണോ വാഹന പരിശോധന എന്ന് എംഎൽഎ പോലീസിനോട് ചോദിക്കുന്നു. അപ്പോൾ ഞങ്ങൾ പരിശോധിക്കേണ്ടേ എന്ന് പോലീസ് തിരിച്ചു ചോദിക്കുന്നതും വീഡിയോ യിൽ കാണാൻ സാധിക്കും. പണം മാത്രം ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ വാഹന പരിശോധന എന്ന് പൊതുവെ ആക്ഷേപം ഉണ്ട്. ഇത്ര ടാർഗെറ്റ് പോലും പോലീസുകാർക്ക് നൽകാറുണ്ട് എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. മേൽ ഉദ്യോഗസ്ഥനായ പോലീസുകാരൻ തന്റെ കീഴ് ഉദ്യോഗസ്ഥനെ ഇക്കാര്യത്തിൽ ശകാരിക്കുന്നതിന്റെ ഓഡിയോ റിക്കോർഡുകളും പുറത്ത് വന്നിരുന്നു. ഇതിപ്പോ എതുവഴി പോയാലും സാധാരണക്കാരൻ ജീവിക്കാൻ സാധിക്കില്ല എന്ന നിലപാടാണ് എന്നാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റായി വന്നു കൊണ്ടിരിക്കുന്നത്.