ലോകായുക്ത നടപടിയെപേടിച്ച് മുഖ്യമന്ത്രി : വി.ഡി സതീശൻ

0
92

ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തെ ന്യായീകിച്ചുള്ള നിയമമന്ത്രി പി. രാജീവിന്റെയും കോടിയേരി ബാലകൃഷ്ണന്റെയും പ്രസ്താവന വസ്തുതകൾക്ക് നിരക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

 

മുഖ്യമന്ത്രിക്കും മന്ത്രി ആർ. ബിന്ദുവിനുമെതിരായ ഹരജികളിൽ ലോകായുക്ത നടപടിയുണ്ടാവുമെന്ന് ഭയന്നാണ് സർക്കാർ നീക്കമെന്നും വി.ഡി. സതീശൻ പറഞ്ഞു. ഹൈക്കോടതിയിലെ കേസ് 12ാം വകുപ്പുമായി ബന്ധപ്പെട്ടുള്ളതാണെന്നും സർക്കാരിന്റെ ഇപ്പോഴത്തെ നീക്കം 14ാം വകുപ്പുമായി ബന്ധപ്പെട്ടതാണെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിക്കും മന്ത്രി ആർ. ബിന്ദുവിനുമെതിരായ ഹരജികളിൽ ലോകായുക്ത നടപടിയുണ്ടാവുമെന്ന് ഭയന്നാണ് സർക്കാർ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. ലോകായുക്ത ഉടനെ പരിഗണിക്കാനിരിക്കുന്ന ഈ ഹരജികളിൽ വിധി എതിരായാൽ ഇരുവരും പ്രതിക്കൂട്ടിലാവും. നിയമസഭയിൽ ചർച്ചക്ക് വെക്കാതെ സർക്കാർ അടിയന്തരമായി ഓർഡിനൻസിലൂടെ ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നത് ഇത് മുന്നിൽ കണ്ടാണെന്നും വി.ഡി. സതീശൻ പറഞ്ഞു.