ചായ ഇഷ്ടപ്പെടാത്തവര്‍ വളരെ കുറവായിരിക്കും.ഇന്ത്യക്കാർക്ക് ചായ കഴിഞ്ഞേയുള്ളൂ മറ്റെന്തും. ഭൂരിപക്ഷം പേരുടെയും ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ചായയിൽ ആയിരിക്കും. പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ച് ചായ അവരുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.ജോലിക്കിടയില്‍ ഒരു ചായ ആയാലോ എന്ന് സഹപ്രവര്‍ത്തകരോട് ചോദിക്കാത്തവരും വിരളമായിരിക്കും.നല്ല ചൂടുള്ള ചായ ഊതിയൂതി കുടിക്കാന്‍ നമ്മളില്‍ പലര്‍ക്കും ഇഷ്ടമാണ്.പക്ഷേ,അത്രമേല്‍ ചായ ചിലരെ സ്വാധീനിക്കുന്നുണ്ട്. പല തരത്തിലുള്ളവ ലഭ്യമെങ്കിലും പാലും പഞ്ചസാരയും തേയിലയും ചേരുന്ന ചായയ്ക്കാണ് എക്കാലത്തും ഡിമാൻഡ്. ഏലയ്ക്കയും ഇഞ്ചിയുമൊക്കെ ചേർത്ത ചായകളും മസാല ചായയും ഗ്രീൻ ടീയും ഹെർബൽ ചായയുമൊക്കെ തയാറാക്കുമെങ്കിലും മറ്റു തരത്തിലുള്ള പരീക്ഷണങ്ങളൊന്നും ഈയടുത്ത കാലം വരെ ചായയിൽ ഉണ്ടായിരുന്നില്ല.
എന്നാൽ സമൂഹ മാധ്യമങ്ങളിൽ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് പുതിയൊരു ചായയെത്തിയിട്ടുണ്ട്. റോസ്‌റ്റഡ് മിൽക്ക് ടീ എന്നാണ് പുതിയ ഐറ്റത്തിന്റെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് ചായ തയാറാക്കുന്നത്. തേയില, പഞ്ചസാര, ചതച്ച ഏലയ്ക്ക എന്നിവ ഒരു പാനിലിട്ടു നന്നായി റോസ്റ്റ് ചെയ്‌തെടുക്കുന്നു.ചൂടിൽ പഞ്ചസാര അലിഞ്ഞു മറ്റുള്ളവയ്‌ക്കൊപ്പം ചേരുന്നു. ഇതിലേക്ക് പാല് കൂടി ഒഴിച്ച് തിളപ്പിക്കുന്നതോടെ റോസ്‌റ്റഡ് മിൽക്ക് ടീ തയാറായി കഴിഞ്ഞു. അരിച്ച് ഒരു ഗ്ലാസ്സിലേക്ക് പകർത്തി നൽകുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. ചായയിലെ ഈ പുതുരുചി സോഷ്യൽ ലോകത്തിനു അത്രയ്ക്കങ്ങു ഇഷ്ടപ്പെട്ടിട്ടില്ല. ഭൂരിപക്ഷം പേരും രൂക്ഷമായ ഭാഷയിൽ തന്നെയാണ് പ്രതികരിച്ചിരിക്കുന്നത്. വൈറലായ വിഡിയോ വരുൺ വി കമ്മകമ്മത് എന്ന ഇൻസ്റ്റ പ്രൊഫൈലിൽ നിന്നാണ് വീഡിയോ പങ്ക് വെച്ചിട്ടുള്ള