വക്കത്ത് കഴിഞ്ഞ 18 നാണ് ജെസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ മരണ കാരണം ശ്വാസം മുട്ടിച്ചതാണെന്ന് തെളിഞ്ഞതോടെ സുഹ്യത്തിനെ പിടികൂടി. സംഭവത്തിൽ അയൽവാസി മോഹനനാണ് പിടിയിലായത്. എൽ ഐ സി ഏജന്റാണ് ജെസി. ട്രെയിൻതട്ടി മരിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. സാമ്പത്തിക ഇടപാടിനെതുടർന്നുള്ള തർക്കമാണ് മരണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.