അമ്മക്ക് കാൻസർ ആണെന്ന് പറഞ്ഞപ്പോ അച്ഛൻ ഞങ്ങളെ വിട്ടു പോയി

0
43

സായ്കുമാറിന്റെ മകൾ വൈഷ്ണവി അച്ഛനെക്കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.അച്ഛൻ അമ്മയ്ക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞ ശേഷം ഞങ്ങളെ കളഞ്ഞിട്ട് പോയി എന്നാണ് എല്ലാരും കരുതുന്നത്. എന്നാൽ അത് അങ്ങനെയല്ല. അതിനു മുൻപ് തന്നെ അമ്മയും അച്ഛനും തമ്മിൽ പിരിഞ്ഞിരുന്നു. അത് മാത്രമല്ല അമ്മയുടെ അസുഖ വിവരം അച്ഛനോട് പറഞ്ഞ ശേഷം അച്ഛന്റെ പ്രതികരണം ആരോടും ഇന്നും പറഞ്ഞിട്ടില്ല.

എനിക്ക് അച്ഛനും അമ്മയും ആയി അറ്റാച്ച്മെന്റ് വളരെ കുറവാണ്.ബോർഡിം​ഗ് സ്കൂളിലാണ് പഠിച്ചത്.പക്ഷേ വീട്ടിൽ വരുമ്പോൾ എല്ലാം അച്ഛൻ വരെ കൂളാണ് കെയറിം​ഗ് ആണ്.ഒഴിവുള്ളപ്പോ ഷൂട്ടിം​ഗ് സെറ്റിൽ ഒക്കെ കൊണ്ട് പോകും. ആ ഓർമ്മകൾ വിലപ്പെട്ടതാണെന്നും വൈഷ്ണവി പറയുന്നു. ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് വൈഷ്ണവി. കെെയ്യെത്തും ദൂര്ത്ത് എന്ന സീരിയലിലെ വില്ലത്തി കഥാപാത്രമായാണ് ഇപ്പോൾ വൈഷ്ണവി എത്തിയിരിക്കുന്നത്.

പഠിക്കുന്ന സമയത്ത് തന്നെ അവസരങ്ങൾ ഒരുപാട് വന്നെങ്കിലും പഠനത്തിന് ശേഷം മാത്രം അഭിനയത്തിലേക്ക് തിരിയാം എന്നായിരുന്നു ആ​ഗ്രഹം. ഇപ്പോൾ വിവാഹം കഴിഞ്ഞ് കുടുംബമായി സുഖമായി ജീവിക്കുകയാണെന്നും വൈഷ്ണവി പറയുന്നു.