ക്ഷേത്രത്തിലെ തിക്കും തിരക്കും മരണം 12 ! ഉത്തരവാദി ആര്?

0
136

പുതുവർഷത്തിൽ ജമ്മു കാശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 12 മരണം. പുതുവർഷത്തോടനുബന്ധിച്ച് പ്രാർത്ഥിക്കാനെത്തിയ ഭക്തർ ഇടിച്ചുകയറിയതോടെയാണ് ദുരന്തമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുലർച്ചെ 2:45 ഓടെയാണ് അപകടം നടന്നത്.

സംഭവത്തെ തുടർന്ന് ശ്രീകോവിൽ അടച്ചിട്ടിരിക്കുകയാണ്. ത്രികൂട മലനിരകളിലെ ശ്രീകോവിലിനു പുറത്ത് മൂന്നാം നമ്പർ ഗേറ്റിന് സമീപമാണ് തിക്കും തിരക്കും ഉണ്ടായത്.

20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മാതാ വൈഷ്‌ണോദേവി നാരായണ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാല് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. പെർമിഷൻ സ്ലിപ്പില്ലാതെയാണ് പലരും അകത്ത് കയറിയതെന്നും അധികൃതർ കൂട്ടിച്ചേർത്തു. മൃതശരീരങ്ങൾ കത്രയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഒരു വാക്കുതർക്കത്തിൽ തുടങ്ങി പരസ്പരം ഉന്തിലും തള്ളിലും കലാശിക്കുയായിരുന്നുവെന്ന് ജമ്മു കശ്മീർ പൊലീസ് ചീഫ് ദിൽബാംഗ് സിംഗ് പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.