വടകരയിൽ എസ്.എഫ്.ഐ  പ്രവര്‍ത്തകരും നാട്ടുകാരും തമ്മിൽ  സംഘര്‍ഷം

0
93

വടകര എം.യു.എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ sfi പ്രവർത്തകരും നാട്ടുകാരും തമ്മിൽ  സംഘര്‍ഷം. പഠിപ്പുമുടക്ക് ആഹ്വാനം ചെയ്തെത്തിയ എസ്.എഫ്.ഐ  പ്രവര്‍ത്തകരും നാട്ടുകാരും തമ്മിലാണ് ഏറ്റുമുട്ടിയത് . പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി.ധീരജ്  എന്ന എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിന് sfi ആഹ്വാനം ചെയ്തിരുന്നു .എന്നാൽ വടകര താഴെ അങ്ങാടിയിലുള്ള എം യു എം സ്കൂളിൽ പഠനം മുടക്കിയിരുന്നില്ല . തുടർന്ന് പഠനം തുടരാൻ പറ്റില്ല എന്ന ആവശ്യവുമായി എസ്.എഫ്.ഐപ്രവർത്തകർ രാവിലെ സ്കൂളിൽ എത്തിയിരുന്നു .എന്നാൽ പഠനം മുടക്കാൻ സാധിക്കില്ല എന്നായിരുന്നു സ്കൂൾ അധികൃതർ പറഞ്ഞത്.

തുടർന്ന് sfi പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തുകയായിരുന്നു .ഈ സമയത് അവിടെ നാട്ടുകാർ എത്തുകയും പ്രവർത്തകരെ തടയുകയും ചെയ്തു തുടർന്ന്  നാട്ടുകാരും sfi പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് ഇത് കയ്യാങ്കളിയിലേക്ക്  മാറുകയും ആയിരുന്നു .ഇതോടെ പോലീസ് സംഭവസ്ഥലത്തെഴുകയും ലാത്തി വീശുകയും ചെയ്തു . സംഭവത്തിൽ 15 ഓളം sfi പ്രവർത്തകരെ പൊലിവ് അറസ്റ്റ് ചെയ്തിട്ടുണ്ട് .