പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് വാക്‌സീൻ മാറി കുത്തി വെച്ചു !

0
118

പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് വാക്‌സീൻ മാറി നൽകി.15-ാം വയസ്സിലെ പ്രതിരോധ കുത്തിവയ്‌പ്പിനെത്തിയ രണ്ടു കുട്ടികൾക്കാണ് വാക്‌സീൻ മാറി നൽകിയത്.ആര്യനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് സംഭവം നടന്നത് . പ്രധിരോധ കുത്തിവെപ്പെടുക്കാനാണ് കുട്ടികൾ എത്തിയത് എന്നാൽ കുട്ടികൾക്ക്  കോവിഷീൽഡ് വാക്‌സീൻ നൽകുകയായിരുന്നു.സംഭവത്തിൽ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടികൾ ഇപ്പോൾ നിരീക്ഷണത്തിലാണ്.

15-ാം വയസിൽ എടുക്കേണ്ട കുത്തിവെപ്പിന് വേണ്ടിയായിരുന്നു കുട്ടികൾ ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്. എന്നാൽ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന സ്ഥലം മാറി കോവിഡ് വാക്സിൻ എടുക്കുന്ന സ്ഥലത്തേക്കാണ് കുട്ടികൾ പോയതെന്നാണ് വിവരം. തുടർന്ന് രണ്ടുപേർക്കും കോവിഷീൽഡ് വാക്സിൻ കുത്തിവെക്കുകയായിരുന്നു.തുടർന്ന്  കുട്ടികൾ വീട്ടിലെത്തി ഇക്കാര്യം രക്ഷിതാക്കളോട് പറഞ്ഞു. ശേഷം രക്ഷിതാക്കൾ ആശുപത്രിയിൽ എത്തി അന്വേഷിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർക്ക് കോവിഡ് വാക്സിനാണ് കുത്തിവെച്ചതെന്ന് കണ്ടെത്തി.

മറ്റൊരു കുട്ടിക്കൊപ്പം രക്ത പരിശോധനക്ക് എത്തിയതായിരുന്നു കുട്ടികൾ ,തുടർന്ന് പതിനഞ്ചാം വയസ്സിലെ കുത്തിവേൽപ്പ് നൽകാനും ഇവർ ആവശ്യപ്പെട്ടിരുന്നു .പ്രതിരോഗ കുത്തിവേൽപ്പ് നൽകുന്ന ഭാഗത്തേക്ക് കുട്ടികളോട് പോകുവാനും ആവശ്യപ്പെട്ടു .എന്നാൽ കുട്ടികൾ സ്ഥലം മാറി കോവിഡ് വാക്സിൻ നൽകുന്ന ഭാഗത്തേക്ക് എത്തുകയായിരുന്നു .

നിലവിൽ കുട്ടികളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ഇപ്പോൾ  ലഭിക്കുന്ന  വിവരം. കുട്ടികൾ സ്ഥലം മാറി എത്തിയതാണ് വാക്സിനേഷൻ മാറി പോകാൻ കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.